കേരളം കാണാത്ത ദുരന്തം
text_fieldsതിരുവനന്തപുരം: ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിക്ഷോഭത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എങ്ങും ജീവനുവേണ്ടിയുള്ള നിലവിളികൾ. കിടപ്പാടം ഉപേക്ഷിച്ച് കിട്ടിയതെല്ലാം കൈയിലെടുത്ത് സുരക്ഷിതസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നവരാണ് എങ്ങും. റെയിൽ, റോഡ്, വ്യോമ ഗതാഗതം താളംതെറ്റി. കുടിവെള്ളവും വൈദ്യുതിയും മിക്കയിടങ്ങളിലും നിലച്ചു. പല മൊബൈൽ നെറ്റ്വർക്കുകളും തകരാറായതിനാൽ ആശയവിനിമയവും അസാധ്യം. േമയ് 29 മുതലുള്ള മഴക്കെടുതി മരണങ്ങൾ 275 ലേക്ക് എത്തുകയാണ്. 256 എന്നാണ് ഒൗദ്യോഗിക കണക്ക്.
സൈന്യം ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പലയിടങ്ങളിലായി ആയിരങ്ങളാണ് വെള്ളത്തിൽ കുടുങ്ങിയിട്ടുള്ളത്. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവവകുപ്പിെൻറ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. പലയിടങ്ങളിലും വീടുകൾ പൂർണമായി മുങ്ങി. മുങ്ങുന്ന വീടുകളിൽ ജീവന് വേണ്ടി നിലവിളിക്കുന്നവരുടെ കാഴ്ചകളാണ് മിക്കയിടങ്ങളിലും.
ഉരുൾെപാട്ടലും നദികളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നതുമാണ് ദുരന്തങ്ങൾക്ക് പ്രധാന കാരണം. സമൂഹമാധ്യമങ്ങളിലൂടെയുൾപ്പെടെ രക്ഷതേടിയുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. കൺട്രോൾറൂമുകളും ഉേദ്യാഗസ്ഥരും സജീവമാണെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സേവനം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
മുന്നറിയിപ്പ് ഉണ്ടായാൽ മാറിനിൽക്കാൻ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ആവശ്യപ്പെട്ടു. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മേഖലകളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്.
ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 52 ടീമുകൾ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ആർമി 12 കോളം, എയർഫോഴ്സിെൻറ എട്ട് ഹെലികോപ്ടറുകൾ, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാർഡിെൻറ മൂന്ന് ടീമും ഒരു ഹെലികോപ്ടർ എന്നിവയും ഇപ്പോൾ രക്ഷാപ്രവർത്തനങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
