Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയും...

കവളപ്പാറയും തുടിമുട്ടിയും വാസയോഗ്യമല്ലെന്ന്​ വിദഗ്​ധർ

text_fields
bookmark_border
kavalappara-160819.jpg
cancel

കവളപ്പാറ: ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന് ന്, തുടിമുട്ടി പോലുള്ള പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്ന്​ നാഷനല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് മേധാവ ി ഡോ. വി. നന്ദകുമാര്‍. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലയിടിച്ചിലും , അമിതമായി വെള്ളം ഇറങ്ങി മലകളില്‍ പൊട്ടലുണ്ടാകുന്നതും ഉരുള്‍പൊട്ടല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതിശക്തമായ മഴയുണ്ടായാല്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വളരെ കൂടുതലാണ്. മുത്തപ്പന്‍കുന്നിന്‍െറ മറുഭാഗത്ത് വിള്ളലുണ്ടായിട്ടുളളത് ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും വിശദമായ പഠനങ്ങള്‍ നടത്താന്‍ വിദഗ്​ധ സംഘം അടുത്ത ദിവസമത്തെുമെന്നും അദ്ദേഹം പറഞ്ഞു.

നാടുകാണി ചുരം മണ്ണിടിച്ചിൽ തീ​വ്രമേഖലയിൽ
നിലമ്പൂർ: നാടുകാണി ചുരം രാജ‍്യത്തെ മണ്ണിടിച്ചിൽ തീവ്രമേഖലയിൽ ഉൾപ്പെട്ട പ്രദേശമെന്ന് ജിയളോജിക്കൽ സർവേ ഓഫ് ഇന്ത‍്യ കേരള യൂനിറ്റ് മുൻ സീനിയർ ജിയോളജിസ്​റ്റ്​ സി. മുരളീധരൻ. 2007ൽ നാടുകാണി ചുരത്തിലുണ്ടായ ഭൂമി നിരങ്ങിനീങ്ങൽ പ്രതിഭാസത്തെ തുടർന്ന് ജി.എസ്.ഐ സമഗ്ര പഠനം നടത്തിയിരുന്നു. തുടർച്ചയായി മഴ പെയ്​താൽ ചുരത്തിൽ ഉരുൾപൊട്ടലുണ്ടാവുമെന്ന്​ അദ്ദേഹം മുന്നറിയിപ്പ്​ നൽകുന്നു. എട്ട്​ മുതൽ 10 മീറ്റർ ആഴത്തിൽ ചുരത്തിൽ മേൽമണ്ണുണ്ട്. ഇത് നീക്കിവേണം പാത നിർമിക്കാൻ. ഇല്ലെങ്കിൽ ഭൂമി നിരങ്ങി റോഡിൽ വിള്ളൽ രൂപപ്പെടും. റോഡി‍​െൻറ പലഭാഗങ്ങളിലും പാലം ആവശ‍്യമാണ്. എളുപ്പത്തിൽ ഇടിച്ചിൽ ഉണ്ടാവുന്ന മണ്ണാണ് ഇവിടെ. മഴവെള്ളത്തി‍​െൻറ ഒഴുക്ക് സുഗമമാക്കണം. വെള്ളം ഭൂമിയിലേക്ക് അതിവേഗതയിൽ ഊർന്നിറങ്ങാൻ ഇടവരുത്തരുത്. വലിയ പൈപ്പ് വഴിയോ അഴുക്കുചാൽ വഴിയോ ചോലകളിലേക്ക് തിരിച്ചുവിടണം.

തുടർച്ചയായി ഉരുൾപൊട്ടലുണ്ടാകുന്ന സാഹചര‍്യത്തിൽ കേന്ദ്രസർക്കാറി‍​െൻറ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം ചുരത്തിൽ സ്ഥാപിക്കണം. മലയിടിച്ചിൽ നിരീക്ഷണത്തി‍​െൻറ ഭാഗമായി ചുരത്തിൽ പ്രത‍്യേക മാപിനികളും വേണം. മാപിനികൾ സാറ്റലൈറ്റ് മുഖേന ബന്ധിപ്പിച്ചാണ് മലയിടിച്ചിൽ സാധ‍്യത വിശകലന വിധേയമാക്കുക. സാറ്റലൈറ്റിൽനിന്ന് അപകട സാധ‍്യത വിവരം റഡാറിലേക്കും തുടർന്ന് ജനങ്ങളിലേക്കും എത്തുന്ന വിധമാണ് മുന്നറിയിപ്പ് സംവിധാനം ഉണ്ടാവുക. ഇതുവഴി താഴ്​വാരത്തെ കുടുംബങ്ങൾക്ക് മലയിടിച്ചിൽ വിവരം മുൻകൂട്ടി നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsnilamburkerala floodLand slidekerala rainkavalapparakerala flood 2019
News Summary - kerala Flood- kerala news ​
Next Story