Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരണം 121; കണ്ടുകിട്ടാൻ ...

മരണം 121; കണ്ടുകിട്ടാൻ 21 പേർ

text_fields
bookmark_border
മരണം 121; കണ്ടുകിട്ടാൻ 21 പേർ
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പ്ര​ള​യ​ത്തി​ലു​മാ​യി മ​ രി​ച്ച​വ​രു​ടെ എ​ണ്ണം 121 ആ​യി. ഇ​നി 21 പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. മ​ല​പ്പു ​റ​ത്ത് 58 പേ​രു​ടെ​യും കോ​ഴി​ക്കോ​ട് 17, വ​യ​നാ​ട് 12, ക​ണ്ണൂ​ർ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഒ​മ്പ​തും ആ​ല​പ്പു​ഴ ആ​റ ്, കോ​ട്ട​യം, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ര​ണ്ടും ഇ​ടു​ക്കി​യി​ൽ അ​ഞ്ചും പാ​ല​ക്കാ​ട്ട്​ ഒ​രാ​ളു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് കി​ട്ടി​യ​ത്.

താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് 399 ക്യാ​മ്പു​ക​ൾ കൂ​ടി അ​ട​ച്ചു. ഇ​തോ​ടെ ആ​കെ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 296 ആ​യി. 14,916 കു​ടും​ബ​ങ്ങ​ളി​ലെ 47,622 പേ​രാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​ത്. തൃ​ശൂ​രാ​ണ് ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ അ​ട​ച്ച​ത്. നി​ല​വി​ൽ 87 ക്യാ​മ്പു​ക​ളി​ലാ​യി 4970 കു​ടും​ബ​ങ്ങ​ളി​ലെ 14,273 പേ​രാ​ണ് തൃ​ശൂ​ർ​ജി​ല്ല​യി​ലു​ള്ള​ത്. ആ​ല​പ്പു​ഴ​ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ ഉ​ള്ള​ത്-91. ഇ​വി​ടെ 6178 കു​ടം​ബ​ങ്ങ​ളി​ലെ 20,474 പേ​രു​ണ്ട്.

പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ക്യാ​മ്പു​ക​ളെ​ല്ലാം​ത​ന്നെ ഇ​ന്ന​ലെ​യോ​ടെ അ​ട​ച്ചു​പൂ​ട്ടി. ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​നി​ട​യി​ൽ 1789 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 14,542 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​ത് വ​യ​നാ​ടാ​ണ്. 535 വീ​ടു​ക​ൾ പൂ​ർ​ണ​മാ‍യും 5435 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്ത് 795 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 3409 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ 133 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 2022 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.
Show Full Article
TAGS:kerala rain kerala flood kerala flood 2019 Land slide wayanad nilambur kavalappara 
Next Story