പ്രളയം: പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ നൽകിയത് 374.81 കോടി
text_fieldsകൊച്ചി: പ്രളയബാധിതർക്ക് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരമായി നൽ കിയത് 374.81 കോടി രൂപ. 55,069 അപേക്ഷകളിൽ 45, 766 എണ്ണം ഡിസംബർ 31 ഒാടെ തീർപ്പാക്കിയപ്പോഴാണ് 374.81 കേ ാടി നൽകിയത്. തീർപ്പാകാനുള്ളതിലേറെയും വലിയ തുക നഷ്ടപരിഹാരം നൽകേണ്ട അപേക്ഷകള ാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് തീർപ്പാക്കാനുള്ള സിയാലിെൻറ അപേക്ഷയിൽ നഷ്ടപരിഹാരം 50 കോടിക്ക് മുകളിൽ വരും. മുട്ടം യാർഡിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായ കൊച്ചിൻ മെട്രോക്ക് 20 കോടി ഇടക്കാല ആശ്വാസമായി നൽകിയിട്ടുണ്ട്. മുഴുവൻ അപേക്ഷകളും തീർപ്പാകുേമ്പാൾ കുറഞ്ഞത് 1500 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.
അപേക്ഷകൾ ഡിസംബർ 31നകം തീർപ്പാക്കാൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റി (ഐ.ആർ.ഡി.എ) നിർദേശിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടും സർവേയർമാരുടെ കുറവുമൂലം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്ത് ആകെ പ്രാക്ടീസ് ചെയ്യുന്നത് 400 ഇൻഷുറൻസ് സർവേയർമാരാണ്. അഞ്ചു വർഷം കൊണ്ടു കൈകാര്യം ചെയ്തു തീർപ്പാക്കേണ്ട കേസ് രണ്ടു മാസം കൊണ്ട് പരിഗണിക്കേണ്ട സാഹചര്യമാണ് ഇവർക്കുണ്ടായത്. നടപടികൾക്കായി കേരളത്തിന് പുറത്തുള്ള നൂറോളം സർവേയർമാരെയും എത്തിച്ചിരുന്നു. ഇതിനൊപ്പം മാനദണ്ഡങ്ങളിലും കാര്യമായ ഇളവ് വരുത്തി. എന്നാൽ, വ്യവസ്ഥകളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ സ്വീകരിക്കുന്നത്.
പൊതുമേഖലകമ്പനികളിൽ ഏറ്റവുമധികം അപേക്ഷ ലഭിച്ചത് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനാണ്. ഇവർ 76.6 ശതമാനം അപേക്ഷ തീർപ്പാക്കി. 18,034 അപേക്ഷകളിൽ 13,825 എണ്ണം പരിഗണിച്ച് 98 കോടി രൂപയാണ് വിതരണം ചെയ്തത്. 90.62 ശതമാനം അപേക്ഷകളും തീർപ്പാക്കിയ ഓറിയൻറൽ ഇൻഷുറൻസ് കമ്പനി 77 കോടി രൂപയാണ് നൽകിയത്. 15,428 അപേക്ഷയിൽ 13,248 എണ്ണം തീർപ്പാക്കിയ ന്യൂ ഇന്ത്യ അഷ്വറൻസ് 133.5 കോടി രൂപ വിതരണം ചെയ്തു. നാഷനൽ ഇൻഷുറൻസ് 12,024 അപേക്ഷ ലഭിച്ചതിൽ 10,034 എണ്ണം തീർപ്പാക്കി( 86.04 ശതമാനം) 66.31 കോടി വിതരണം ചെയ്തു. പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ നിലനിൽക്കേണ്ടതിെൻറ അനിവാര്യതയിലേക്ക് വിരൽചൂണ്ടുന്നതാണ് ഇൗ സാഹചര്യമെന്ന് ജനറൽ ഇൻഷുറൻസ് എംപ്ലോയിസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.യു. തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
