You are here

വീട്​ പുനർനിർമാണം ഏജൻസികളുടെ സഹായത്തോടെ

  • മരിച്ച 488 പേരുടെ കുടുംബങ്ങൾക്ക്​ നാലു ലക്ഷം

22:44 PM
12/09/2018
wayanadu flood
പൊഴുതന അമ്മാറയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടി​നുള്ളിൽ സെൽവരത്​നം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ട്, സ്​​കൂ​ൾ, ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ പു​ന​ർ​നി​ർ​മാ​ണം വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി തീ​രു​മാ​നി​ച്ചു. ഏ​ജ​ൻ​സി​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ വാ​ഗ്​​ദാ​നം ഏ​കോ​പി​പ്പി​ക്കാ​ൻ ആ​സൂ​ത്ര​ണ വ​കു​പ്പ്​ വെ​ബ്​ പോ​ർ​ട്ട​ൽ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു.
മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​ണ്​​ നാ​ലു​ല​ക്ഷം രൂ​പ ന​ൽ​കു​ക​.​ വീ​ട്​ നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള​വ​ക്ക​ല്ല. ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക്​ നാ​ലു​ ല​ക്ഷ​വും ഭൂ​മി ന​ഷ്​​ട​മാ​യാ​ൽ അ​തി​ന​ട​ക്കം 10 ല​ക്ഷ​വും സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. 

•പ്ര​ള​യ മേ​ഖ​ല​ക​ളി​ലെ 4305 ട​ൺ അ​ജൈ​വ മാ​ലി​ന്യം ഘ​ട്ടം​ഘ​ട്ട​മാ​യി സം​സ്​​ക​രി​ക്കും. 4218 ട​ൺ ജൈ​വ മാ​ലി​ന്യ​ത്തി​ൽ 4030 ട​ൺ സം​സ്​​ക​രി​ച്ചു ക​ഴി​ഞ്ഞു. 
•122 ക്യാ​മ്പു​ക​ളി​ൽ 1498 കു​ടും​ബ​ങ്ങ​ളി​ലെ 4857 പേ​രാ​ണ്​ ബാ​ക്കി​യു​ള്ള​ത്. വെ​ള്ളം ക​യ​റി​യ 6.89 ല​ക്ഷം വീ​ടു​ക​ളി​ൽ 3591 എ​ണ്ണം മാ​ത്ര​മാ​ണ്​ വൃ​ത്തി​യാ​ക്കാ​ൻ ബാ​ക്കി. 3.91 ല​ക്ഷം കി​ണ​ർ വൃ​ത്തി​യാ​ക്കി. 
•വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കു​ടും​ബ​ശ്രീ വ​ഴി ന​ൽ​കു​ന്ന ല​ക്ഷം രൂ​പ​യു​ടെ വാ​യ്​​പ സെ​പ്​​റ്റം​ബ​ർ 25 മു​ത​ൽ ന​ൽ​കും. 
•ഇ​തു​വ​രെ 2000 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന്​ 2.05 കോ​ടി രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ല​ഭി​ച്ചു. 16,000ത്തോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്.
•ന​ഷ്​​ട​പ്പെ​ട്ട രേ​ഖ​ക​ളു​ടെ വി​ത​ര​ണ​ത്തി​ന്​ സ​മ​യ​മെ​ടു​ക്കും. ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കും. എ​റ​ണാ​കു​ള​ത്ത്​ ന​ൽ​കി​ത്തു​ട​ങ്ങി.
•പ​ക​ർ​ച്ച​വ്യാ​ധി ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി ഉൗ​ർ​ജി​ത​മാ​ക്കും. 
•ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ തീ​ർ​ഥാ​ട​നം തു​ട​ങ്ങും​മു​മ്പ്​ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കും. 
•10,000 രൂ​പ​യു​െ​ട സ​ഹാ​യ വി​ത​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. 5.1  ല​ക്ഷം പേ​ർ​ക്ക്​ ന​ൽ​കി​. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ സം​ബ​ന്ധി​ച്ച സാ​േ​ങ്ക​തി​ക പ്ര​ശ്​​ന​മാ​ണ്​ വി​ത​ര​ണം വൈ​കാ​ൻ കാ​ര​ണം. 623 പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കും. 
• മ​രി​ച്ച 488 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ നാ​ലു​ല​ക്ഷം വീ​തം ഉ​ട​ൻ ന​ൽ​കും.

Loading...
COMMENTS