Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴക്കെടുതി: വീടുകളുടെ...

മഴക്കെടുതി: വീടുകളുടെ പുനർനിർമാണം ജൂണിന് മുമ്പ് പൂർത്തിയാക്കാൻ ഉത്തരവ്

text_fields
bookmark_border
മഴക്കെടുതി: വീടുകളുടെ പുനർനിർമാണം ജൂണിന് മുമ്പ് പൂർത്തിയാക്കാൻ ഉത്തരവ്
cancel

തി​രു​വ​ന​ന്ത​പു​രം: 2019ലെ ​പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം അ​ടു​ത്ത ജൂ​ണി​ന് മു​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ത്ത​ര​വ്. ഇ​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി. ​വേ​ണു​വി​​െൻറ ഉ​ത്ത​ര​വ്. ആ​ദ്യ​ഗ​ഡു​വാ​യി സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ​നി​ന്ന് സ​മ​ത​ല മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് 95,100 രൂ​പ​യും മ​ല​യോ​ര​മേ​ഖ​ല​യി​ൽ 1,01,900 രൂ​പ​യും കു​ടും​ബ​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​നു​വ​ദി​ക്കും.

അ​ടി​ത്ത​റ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ര​ണ്ടാ​മ​ത്തെ ഗ​ഡു ര​ണ്ടു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന്​ ല​ഭി​ക്കും. മേ​ൽ​ക്കൂ​ര പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മൂ​ന്നാ​മ​ത്തെ ഗ​ഡു സ​മ​ത​ല മേ​ഖ​ല​യി​ൽ ഒ​ന്ന് 1,04,900 രൂ​പ​യും മ​ല​യോ​ര​മേ​ഖ​ല​യി​ൽ 98,100 രൂ​പ​യും ന​ൽ​കും. ര​ണ്ടും മൂ​ന്നും ഗ​ഡു​ക്ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​​െൻറ എ​ൻ​ജി​നീ​യ​ർ സ്​​റ്റേ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന​നു​സ​രി​ച്ച് ത​ഹ​സി​ൽ​ദാ​ർ അം​ഗീ​ക​രി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ന​ൽ​കും. നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും തീ​രു​മാ​നം എ​ട​ു​ക്കാ​നു​മു​ള്ള ചു​മ​ത​ല ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്കാ​ണ്.

94 കോടി അനുവദിച്ചു
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 94 കോ​ടി അ​നു​വ​ദി​ച്ചു. ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ ന​വം​ബ​ർ 23, 27 തീ​യ​തി​ക​ളി​ലെ ക​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ 29707 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തു​ക. മ​ല​മ്പ്ര​ദേ​ശ​ത്ത് 3030 വീ​ടു​ക​ൾ​ക്കും സ​മ​ത​ല​പ്ര​ദേ​ശ​ത്ത് 26,677 വീ​ടു​ക​ൾ​ക്കു​മാ​ണ് നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച​ത്. പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി​യി​ൽ നി​ന്ന് 45. 77 കോ​ടി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്ന് 48.23 കോ​ടി​യും ന​ൽ​കും.

Show Full Article
TAGS:kerala flood kerala news 
News Summary - kerala flood home construction to be completed within june
Next Story