മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് റെഡ് അലർട്ടില്ല -LIVE
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇതോടെ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ നിന്ന് വെള്ളമിറങ ്ങി തുടങ്ങി. ഇന്ന് സംസ്ഥാനത്ത് എവിടേയും െറഡ് അലർട്ടില്ല. എന്നാൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴി ക്കോട്, മലപ്പുറം എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും; 14ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്കമുണ്ടാക്കിയ ദുരിതത്തിൽ നിന്ന് സംസ്ഥാനം കര കയറി വരുന്നേയുള്ളു. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. അതേസമയം വീടുകൾ നഷ്ടപ്പെട്ട പലരും ക്യാമ്പുകൾ വിടാൻ സാധിക്കാത്ത അവസ്ഥയിലാണ്. വെള്ളം കയറിയ വീടുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ശേഖരിക്കൽ സർക്കാറിേൻറയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തിൻെറ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്.
അതേസമയം, വയനാട് പുത്തുമലയിൽ നിന്നും നിലമ്പൂർ കവളപ്പാറയിൽ നിന്നും ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ ആളുകൾക്ക് വേണ്ടി ഞായറാഴ്ച നിർത്തിവെച്ച തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 10 മൃതദേഹമാണ് പുത്തുമലയിൽ നിന്ന് കണ്ടെടുത്തത്. കവളപ്പാറയിൽ ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് അമ്പതിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
