Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈറലായ വീട്ടിൽ...

വൈറലായ വീട്ടിൽ ഇപ്പോഴുമുണ്ട്​ ഇവരുടെ വിലപ്പെട്ട വസ്​തുക്കൾ

text_fields
bookmark_border
ottappanal-house-1.jpg
cancel
camera_alt???????????????? ?????????????? ?????????? ?????? ????? ?????

കണ്ണൂർ: ഇരിട്ടി കരിക്കോട്ടക്കരി വെന്തചാപ്പയിലെ, മഴയിൽ തകർന്നടിഞ്ഞ ‘ഒറ്റപ്പനാൽ’ വീട്ടിൽ ഇവരുടെ വിലപിടിപ്പു ള്ള പലതും ഇപ്പോഴുമുണ്ട്​. 2016ൽ നിർമാണം പൂർത്തിയാക്കി മോഹനനും കുടുംബവും താമസമാരംഭിച്ച വീട്​ കഴിഞ്ഞ ആഗസ്​റ്റി ലാണ്​ കനത്ത മഴയിൽ നിലംപൊത്തിയത്​. തകർന്നടിഞ്ഞ്​ ഒരു വർഷം കഴിയു​േമ്പാഴും വിലപിടിപ്പുള്ള പലതും തകർന്ന കോൺ​ക് രീറ്റുകൾക്കും കല്ലുകൾക്കുമടിയിലുണ്ടെന്ന്​ കൊല്ലപ്പണിക്കാരനായ മോഹനൻ പറയുന്നു.

ഒരു പ്രളയംകൂടി ജില്ലയെ ദുരിതത്തിലാക്കി കടന്നു പോയെങ്കിലും കഴിഞ്ഞ വർഷത്തെ ഓർമകളിലാണ്​ മോഹനനും കുടുംബവും. 2018 ആഗസ്​റ്റ്​ ഒമ്പതിന്​ ഉച്ചക്ക്​ 2.30ന്​ നാട്ടുകാരും വീട്ടുകാരും നോക്കിനിൽക്കേയാണ്​ വീട്​ തകർന്നുവീണത്​. മൊബൈലുമായി നാട്ടുകാരും കാമറകളുമായി ദൃശ്യമാധ്യമ പ്രവർത്തകരും നേരത്തെ നിലയുറപ്പിച്ചതിനാൽ തകർന്നു വീഴുന്ന ദൃശ്യം വൈറലായി.

പിന്നീട്​ കീഴങ്ങാനത്ത്​ മോഹനൻ പുതുതായി വാങ്ങിയ സ്​ഥലത്ത്​ 1000 ചതുര​ശ്ര അടി വിസ്​തീർണമുള്ള വീട്​ സേവാഭാരതി നിർമിച്ചു നൽകി. മുറ്റം ശരിയാക്കലും കുഴൽകിണർ കുഴിക്കലുമുൾപ്പെടെ മറ്റു ​േജാലികൾക്കായി ​രണ്ടു ലക്ഷത്തോളം രൂപ മോഹനന്​ ചെലവായി. തകർന്ന വീടിന്​ രണ്ടു വർഷം മുമ്പ്​ വായ്​പയെടുക്കു​േമ്പാൾ ബാങ്കുകാർ ഇൻഷുർ​ ചെയ്​തിരുന്നു.

ottappanal-house-2.jpg
മോഹനനും ഭാര്യയും കീഴങ്ങാനത്തെ പുതിയ വീടിന് മുന്നിൽ

18 ലക്ഷം രൂപയാണ്​ ഗ്രാമീണ ബാങ്കിലും സഹകരണ ബാങ്കിലുമായി വായ്​പയും പലിശയുമായി നൽകാനുണ്ടായിരുന്നത്​. പണി തീർക്കാൻ സുഹൃത്തുക്കളോടും മറ്റും കൈ വായ്​പയും വാങ്ങിയിരുന്നു. 20 ലക്ഷത്തിന്​ മുകളിൽ ചെലവഴിച്ച്​ നിർമിച്ച വീടാണ്​ കണ്മുന്നിൽ തകർന്നു വീണത്​. ഇൻഷുറൻസ്​ ലഭിച്ചതോടെ ബാങ്കിലെ ബാധ്യത അടച്ചുതീർത്തു. അത്​ വലിയ അനുഗ്രഹമായെന്ന്​ മോഹനനും കുടുംബവും പറയുന്നു.

വീട്​ തകർന്നതോടെ 3.5 ലക്ഷം രൂപയാണ്​ സർക്കാരിൽനിന്ന്​ സ്​ഥലം വാങ്ങാൻ ലഭിച്ചത്​. പുതിയ വീട്​ നിർമിക്കാൻ നാലു ലക്ഷവും ലഭിച്ചു. തലശ്ശേരി രൂപത 3.60 ലക്ഷം രൂപയും നൽകി. 2019 ഫെപ്രബുവരിയിൽ സുരേഷ്​ ഗോപിയിൽനിന്നാണ്​ പുതിയ വീടി​​​െൻറ താക്കോൽ സ്വീകരിച്ചത്​. ഇപ്പോൾ ആറു മാസമായി കീഴങ്ങാനത്തെ പുതിയ വീട്ടിലാണ്​ മോഹനനും ഭാര്യ അമ്മിണിയും മക്കളും താമസിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskannur newskerala floodmalayalam news
News Summary - kerala flood destroyed house in kannur -kerala news
Next Story