You are here
വീണ്ടും പഠനത്തിന് സി.ഡബ്ല്യു.ആർ.ഡി.എം
േകാഴിക്കോട്: തുടർച്ചയായ രണ്ടാം വർഷവും കനത്ത മഴയും മണ്ണിടിച്ചിലും സംസ്ഥാനത്ത് ദുരന്തം വിതച്ചത് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) പഠനവിധേയമാക്കുന്നു. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും കോഴിക്കോടിെൻറ വിവിധ ഭാഗങ്ങളിലുമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പഠനം നടത്തുന്നത്. മുക്കത്തിനടുത്ത് തോട്ടക്കാട്ട് സോയിൽ പൈപ്പിങ് പ്രതിഭാസമുെണ്ടന്ന് സംശയിക്കുന്ന ഇടത്തും പരിശോധിക്കും.
മണ്ണുസംരക്ഷണ വകുപ്പിലെയും ജിയോളജി വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോെടയാണ് പരിശോധന. സോയിൽ പൈപ്പിങ്, മെണ്ണാലിപ്പ് തുടങ്ങിയ പ്രതിഭാസങ്ങളെക്കറിച്ച് പഠിച്ച് പ്രശ്നപരിഹാരമടക്കം നിർദേശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. ഓരോ താലൂക്കിലും ഇതിനായി പഠനസംഘങ്ങൾ ജില്ല ഭരണകൂടം രൂപവത്കരിച്ചിട്ടുണ്ട്.
പ്രളയത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കുടിവെള്ളത്തിെൻറ ശുദ്ധിയും പരിശോധിക്കും. കനത്ത മഴയും മണ്ണൊലിപ്പും ഉരുൾപൊട്ടലും ഭാവിയിലും ആവർത്തിക്കുമെന്നും പ്രതിരോധിക്കാനാവാത്ത ഈ പ്രതിഭാസങ്ങളെ മുൻകരുതലിലൂടെ തടയാനാകുമെന്നും സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. പി.പി. ദിനേശൻ പറഞ്ഞു.