പ്രളയം: 2603 ലക്ഷത്തിെൻറ ജൈവ വൈവിധ്യ നഷ്ടം
text_fieldsതിരുവനന്തപുരം: പ്രളയത്തിലൂടെ 2603.88 ലക്ഷം രൂപയുടെ ജൈവവൈവിധ്യ നഷ്ടം സംഭവിച്ചതായി െഎക്യ രാഷ്ട്രസഭയുടെ പഠനം. വനശോഷണം, മണ്ണിടിച്ചിൽ, തണ്ണീർത്തടങ്ങളിലും ആവാസ വ്യവസ്ഥയിലുമുണ്ടായ നഷ്ടം എന്നിവ ഇതിൽപെടുന്നു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ദുരന്ത നിവാരണ പഠന കേന്ദ്രം മേധാവിയും നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെൻറ് അതോറിറ്റി വര്‍ക്കിങ് ഗ്രൂപ് മെംബറുമായ പ്രഫ. ജാൻകി അന്ധാരിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സി. അച്യുതമേനോന് ഫൗണ്ടേഷന് സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളത്തിെൻറ പുനര്‍നിര്‍മിതി’ ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
സൂക്ഷ്മതല ഭൂവിനിേയാഗം അനിവാര്യമാണെന്ന് അവർ പറഞ്ഞു. നദീതടങ്ങളിലെ നിർമാണം നിയന്ത്രിക്കണം. പ്രളയാനന്തര കേരളത്തിെൻറ പുനർസൃഷ്ടിക്ക് കേരള മാതൃക വേണമെന്നും അവർ നിർദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ ലോകം കേരളത്തെ നിരീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പുനർനിർമിതി നടത്തിപ്പിൽ ജനപങ്കാളിത്തം വേണമെന്ന് ഭൗമശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ പറഞ്ഞു. പരിസ്ഥിതി ലോല മേഖലകളിൽ നിർമാണം അനുവദിക്കരുതെന്ന് അേദ്ദഹം പറഞ്ഞു.
പാടവും തണ്ണീർത്തടങ്ങളും നികത്തുന്നതടക്കമുള്ള പ്രവൃത്തിയിലൂടെ സംസ്ഥാനത്തിന് ഒാരോ വർഷം 11.87 കോടിയുടെ പാരിസ്ഥിതിക നാശം സംഭവിക്കുന്നുണ്ടെന്ന് ഡോ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി അംഗമായിരുന്ന ഡോ. വി.എസ്. വിജയൻ പറഞ്ഞു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട ഗാഡ്ഗിൽ റിപ്പോർട്ട് കർഷകർക്കും ജനങ്ങൾക്കുംഎതിരായിരുന്നില്ല. എന്നിട്ടും ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർത്തു.
സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികേന്ദ്രീകൃത തീരുമാനങ്ങളിലൂടെയും താഴെ തട്ടിലുള്ള ജനാധിപത്യ പ്രക്രിയയിലൂടെയും മാത്രമേ പുനഃസൃഷ്ടി അര്‍ഥവത്താകൂവെന്ന് കാനം അഭിപ്രായപ്പെട്ടു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന് സെക്രട്ടറി എന്‍. ഷണ്മുഖംപിള്ള സ്വാഗതവും സെമിനാര്‍ കമ്മിറ്റി കോഓഡിനേറ്റര്‍ ഡോ. പി. സുകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
