Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയദുരന്തം:...

പ്രളയദുരന്തം: ധാർമികതയുണ്ടെങ്കിൽ പിണറായി രാജിവെക്കണം -ബെന്നി ബഹനാൻ

text_fields
bookmark_border
പ്രളയദുരന്തം: ധാർമികതയുണ്ടെങ്കിൽ പിണറായി രാജിവെക്കണം -ബെന്നി ബഹനാൻ
cancel

കൊച്ചി: പ്രളയദുരന്തം മനുഷ്യനിർമിതമാണെന്നും ഡാം മാനേജ്‌മ​െൻറിലെ വീഴ്ചയാണ് പ്രളയദുരന്തത്തിന് കാരണമെന്നുമുള ്ള അമിക്കസ്ക്യൂറി റിപ്പോർട്ടി​​െൻറ പശ്ചാത്തലത്തിൽ രാഷ്​ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയ ൻ രാജിവെക്കണമെന്ന് യു.ഡി.എഫ്​ കൺവീനർ ബെന്നി ബഹനാൻ. യു.ഡി.എഫ്​ നിരന്തരം ഉന്നയിച്ചിരുന്ന ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം അമിക്കസ്ക്യൂറിയും ശിപാർശ ചെയ്തതി​​െൻറ അടിസ്‌ഥാനത്തിൽ ഉടൻ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം.

ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ സർക്കാറിന് അവകാശമില്ല. റിപ്പോർട്ട് വന്നശേഷവും ജനങ്ങളെ പരിഹസിക്കുകയും മാധ്യമങ്ങളോട് രോഷപ്രകടനം നടത്തുകയും ചെയ്യുന്ന വൈദ്യുതി മന്ത്രിയെ ഉടൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും യു.ഡി.എഫ്​ കൺവീനർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbenny behanankerala floodmalayalam newsPinarayi Vijayan
News Summary - Kerala Flood Benny Behanan Pinarayi Vijayan -Kerala News
Next Story