Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ; ഉത്തരവാദി നമ്മൾതന്നെ
cancel
Homechevron_rightNewschevron_rightKeralachevron_rightആവർത്തിക്കുന്ന പ്രകൃതി...

ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ; ഉത്തരവാദി നമ്മൾതന്നെ

text_fields
bookmark_border

കേരളത്തിൽ വീണ്ടും പ്രളയ സമാന സാഹചര്യം ഉടലെടുത്തു. നദികളെല്ലാം കരകവിയുകയും സംഭരണികൾ നിറയുകയും ചെയ്​തു. 2018ലും '19ലു​ം സംസ്​ഥാനത്ത്​ പ്രളയം നാശം വിതച്ചിട്ടും കേരളീയർ പഠിക്കാൻ തയാറായില്ലെന്നാണ്​ വാസ്​തവം. ആദ്യ​പ്രളയത്തിൽ തെക്കൻ ജില്ലകളും മധ്യകേരളവുമാണ്​ കൂടുതൽ നാശം നേരിട്ടതെങ്കിൽ കഴിഞ്ഞവർഷം വടക്കൻ കേരളത്തെയായിരുന്നു പ്രളയം തകർത്തെറിഞ്ഞത്​.


ജലസംഭരണികളിൽ സംഭരിച്ചുവെച്ചിരിക്കുന്ന ജലം താങ്ങാൻ കഴിയാതെ വരു​േമ്പാൾ നദിക​ളിലേക്ക്​ തുറന്നുവിടും. കരതൊട്ട നദികളിലേക്ക്​ വീണ്ടും വൻതോതിൽ ജലമെത്തുന്നതോടെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ വെള്ളത്തിനിടയിലാകും. മലമുകളിൽ മഴ തിമിർത്തുപെയ്യുന്നതോടെ ഉരു​ൾപൊട്ടലും മലവെള്ളപാച്ചിലും പതിവായി. മുൻവർഷങ്ങളിൽ കവളപ്പാറയും പുത്തുമലയുമായിരുന്നു ദുരന്തഭൂമിയെങ്കിൽ ഇത്തവണ രാജമലയിലെ പെട്ടിമുടിയായിരുന്നു. ചിലർ ഇപ്പോഴും മണ്ണിനടിയിൽ. കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിൽ വലിയ വ്യത്യാസം വന്നിട്ടില്ല. എന്നാൽ രണ്ടു ദിവസം മഴ നിന്നുപെയ്​താൽ കേരളത്തി​െൻറ താഴ്​ന്ന പ്രദേശങ്ങ​െളല്ലാം വെള്ളത്തിനടിയിലാകും.


മണ്ണിടിച്ചിലുകൾ മനുഷ്യ നിർമിതംതന്നെ

സംസ്​ഥാനത്തെ അധികൃത ​ക്വാറികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്​ അനുമതിയുള്ള ക്വാറികൾ. മുകൾ ഭാഗത്തുനിന്നും വശങ്ങളിൽനിന്നും മണ്ണെടുത്ത ശേഷം അതിനകത്തെ പാറ പൊട്ടിച്ചെടുക്കുന്നതാണ്​ ക്വാറികളിലെ പ്രവർത്തനം. ഇത്തരത്തിൽ പാറപൊട്ടിച്ചെടുക്കു​േമ്പാൾ വലിയ ഗർത്തങ്ങളായിരിക്കും രൂപപ്പെടുക. മഴ വരു​േമ്പാൾ ഇത്തരം ഗർത്തങ്ങളിൽ വെള്ളം നിറയും. ഒരു സ്​ഥലത്ത്​ മാത്രം​ ഇത്തരത്തിൽ ഗർത്തങ്ങൾ ഉണ്ടാകുകയും അവിടെ ഒരു മഴ പെയ്​താലും യാതൊരു തരത്തിലും ദോഷമുണ്ടാകില്ല. പശ്ചിമഘട്ട മലനിരകളിൽ നിരവധി മനുഷ്യ നിർമിത ഗർത്തങ്ങൾ രൂപപ്പെട്ടുകഴിഞ്ഞു. 700 കിലോമീറ്റർ താഴെ മാത്രമുള്ള പശ്ചിമഘട്ട മലനിരകളിൽ ഇത്തരത്തിലുള്ള അനധികൃത ക്വാറികളുടെ എണ്ണമാക​​െട്ട ആയിരത്തിലധികവും. അതിലേക്ക്​ ടൺ കണക്കിന്​ വെള്ളം മഴ പെയ്യുന്നതോടെ നിറയും. പ്രകൃതിക്ക്​ താങ്ങാൻ കഴിയുന്നതിലധികം വെള്ളം ഇതിൽ നിറയുകയും ഇതോടെ ഈ മേഖലയിൽ സമ്മർദം കൂടുകയും ചെയ്യും.

മലനിരകൾക്ക്​ താഴെ മിക്കവാറും മേഖലകൾ ജനവാസ കേന്ദ്രങ്ങളായിരിക്കും. ഇവിടെ മണ്ണിനെ താങ്ങിനിർത്തുന്ന മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ടാകും. ഇത്തരത്തിൽ ക്വാറികളിൽ അടിയുന്ന വെള്ളം ഭൂമിയിലേക്ക്​ ആഴ്​ന്നിറങ്ങുകയും മണ്ണ്​ കുതിരുകയും ചെയ്യും. സാധാരണഗതിയിൽ മണ്ണിലെ ലോലപ്രദേശങ്ങളെ താങ്ങിനിർത്തുക വലിയ മരങ്ങളുടെ വേരുകളായിരിക്കും. മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ ഇൗ ടൺ കണക്കിന്​ വെള്ളത്തിൻെറ മർദം ഭൂമിക്ക്​ താങ്ങാൻ സാധിക്കാതെയാകും. ഇതോടെ ലോലമായ മലനിരകളുടെ ഇടയിൽ രൂപപ്പെട്ട സുഷിരങ്ങളിലൂടെ ഭൂമിയിലേക്ക്​ ആഴ്​ന്നിറങ്ങിയ വെള്ളം മുഴ​ുവൻ മലവെള്ളപ്പാച്ചിലായി താഴേക്ക്​ പതിക്കും. ഇതോടെ താഴ്​വാരത്തെ ജനവാസ കേന്ദ്രം മുഴുവൻ മണ്ണിനടിയിലാകും. കേരളത്തിലുണ്ടാകുന്ന 100 ശതമാനം മണ്ണിടിച്ചിലും മനുഷ്യ നിർമിതമെന്ന്​ ഉറപ്പിച്ചു പറയാനാകും. മലയുടെ സ്വഭാവത്തെ മുഴുവൻ ഇത്തരം ​പ്രവൃത്തികൾ മാറ്റിമറിക്കും. നിരവധി വലിയ ദുരന്തങ്ങൾ നമ്മുടെ കൺമുന്നിൽ അരങ്ങേറി. ഇനിയെങ്കിലും ഇവ വർഷാവർഷവും ആവർത്തിക്കാതിരിക്കാൻ ​ശ്രമിക്കണ്ടേ​?. 2018ലെയും '19ലെയും അനുഭവങ്ങൾ നമുക്ക്​ മുമ്പിലുണ്ട്​.


നദിയെ ഒഴുകാൻ സമ്മതിക്കണ്ടേ?

മഴക്ക്​ പണ്ടുണ്ടായിരുന്ന അളവിൽ മാറ്റം വരാതെ കുറഞ്ഞും കൂടിയും എല്ലാ ദിവസങ്ങളിലും മേഘാവൃതമായിട്ടിരിക്കുകയും ശക്​തി കൂടിയും കുറഞ്ഞും പെയ്യുകയും ചെയ്​തു. അതി​െൻറ കൂടെ ഒരുപാട്​ വർഷങ്ങൾക്ക്​ മുമ്പില്ലാതിരുന്ന ഒന്ന്​ പക്ഷേ പിന്നീട്​ കേരളത്തിലേക്ക്​ വന്നു, ഡാമുകൾ. കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിലാണ്​ വെള്ളം പലയിടത്തും കെട്ടിനിർത്തി ഡാമുകൾ ഉണ്ടാക്കിയെടുത്തത്​. 40ലധികം ഡാമുകൾ ഇൗ ചെറിയ കേരളത്തിനകത്ത്​ നിർമിച്ചു. കെട്ടിക്കഴിഞ്ഞപ്പോൾ... നമ്മൾ ഇവിടെ 44 നദിയുണ്ടെന്ന്​ വീണ്ടും വീണ്ടും പറഞ്ഞ്​ ഉൗറ്റംകൊള്ളുമെങ്കിലും ആ നദികളുടെ സ്വഭാവത്തെ മുഴുവനും ഇല്ലാതാക്കി.


ഭാരതപ്പുഴപോലുള്ള നദികളെല്ലാം വെള്ളം നിറഞ്ഞ്​ നമ്മൾ കാണുന്നത്​ ഇപ്പോഴാണ്​. ഭാരതപ്പുഴയുടെ പല സ്​ഥലത്തും പല സമയത്തും തോടുകൾപോലെ മാത്രം നീർച്ചാലുകൾപോലെ മാത്രം വെള്ളം പോകുന്ന ഒരു അവസ്​ഥയിലേക്ക്​ മാറ്റി. ഇതോടെ ഡാം തുറന്നുവിടു​േമ്പാൾ കരകളിലെ ഇരു വശങ്ങളിലെയും ജനവാസമേഖലകളിലേക്ക്​ വെള്ളം ഇരച്ചുകയറും. ദുരന്തങ്ങളിൽ 100 ശതമാനവും മനുഷ്യനിർമിതമെന്ന്​ പറയാനാകും. വർഷങ്ങളായി നടക്കുന്ന ഇത്തരം ചൂഷണത്തി​െൻറ പരിണിത ഫലം അനുഭവിക്കുന്നത്​ പാവങ്ങളും. ഡാമുകളിൽ വെള്ളം ഒരു പരിധി വരെ മാത്രം നിലനിർത്തിയ ശേഷം തുറന്നുവിടാൻ ശ്രമിക്കണം. നദികളെ കെട്ടിനിർത്തിയിരിക്കുന്ന ഡാമുകൾ തുറന്നുവിടു​േമ്പാഴും അവക്ക്​ സുഗമമായ ഒഴുക്കിന്​ സാഹചര്യം ഒരുക്കി നൽകണം.


കാലവർഷത്തി​െൻറ സ്വഭാവം മാറി

2002ന്​ ശേഷം കാലവർഷത്തി​െൻറ സ്വഭാവംതന്നെ ആകെ മാറി. ജൂണിലും ജൂലൈയിലും നല്ല മഴ കിട്ടിക്കൊണ്ടിരുന്ന സമയത്ത്​ ഇപ്പോൾ പലപ്പോഴും ജൂണിൽ പത്തോ പതിന​ഞ്ചോ ദിവസം കനത്ത മഴ കിട്ടുകയും ബാക്കിയുള്ള ദിവസങ്ങളിൽ മേഘങ്ങൾ പോലുമില്ലാത്ത തെളിഞ്ഞ കാലാവസ്​ഥയായി വേനൽക്കാലംപോലെ ഒരു പ്രതീതി സൃഷ്​ടിക്കുകയും ചെയ്​തുവരുന്നു. ജൂലൈയിൽ പോലും മഴ നന്നേ കുറഞ്ഞു. അതിനുശേഷം ആഗസ്​റ്റ്​, സെപ്​റ്റംബർ മാസങ്ങളിൽ മഴ കുറഞ്ഞുനിൽക്കേണ്ട സമയങ്ങളിൽ മഴ കനത്ത്​ ശക്​തി പ്രാപിക്കുകയും അത്​ വെള്ളപ്പൊക്കങ്ങൾ വരെ ഉണ്ടാക്കുന്ന അവസ്​ഥയിലേക്കും കാര്യങ്ങൾ എത്തി.


തുലാവർഷ സമയത്ത്​, അതായത്​ ഒക്​ടോബർ^ നവംബർ മാസത്തിൽ തെക്കൻ കേരളത്തിൽ മാത്രമാണ്​ മഴ കൂടുതൽ കിട്ടിക്കൊണ്ടിരുന്നത്​. വടക്കൻ കേരളത്തിൽ കുറഞ്ഞ രീതിയിലും. എന്നാൽ ഇപ്പോൾ പല കൊല്ലങ്ങളിലും ഇൗയിടെയായി വടക്കൻ കേരളത്തിലും ഇൗ സമയത്ത്​ ശക്​തമായ മഴ കിട്ടിക്കൊണ്ടിരിക്കുകയോ മഴ തീരെ കുറയുകയോ ചെയ്​തുകൊണ്ടിരുന്നു. പൊതുവായി ജൂൺ മുതൽ സെപ്​റ്റംബർ അതല്ലെങ്കിൽ ഒക്​ടോബർ വരെയുള്ള സമയത്ത്​ ആകെ കിട്ടുന്ന മഴയിൽ വലിയ വ്യത്യാസം വന്നില്ലയെങ്കിലും മഴയുടെ ഡിസ്​ട്രിബ്യൂഷൻ പാറ്റേൺ തന്നെ മാറി.

വിവരങ്ങൾ: പ്രഫ. ഡോ. സി​.കെ. രാജൻ (കാലാവസ്​ഥാ വിദഗ്​ധൻ, കുസാറ്റ്​ സെൻറർ ​േഫാർ മൺസൂൺ സ്​റ്റഡീസ്​ മുൻ ഡയറക്​ടർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rainKerala FloodKerala LandslideC.K. Rajan
News Summary - Kerala Flood and Landslide Actual Reason
Next Story