Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം: ഇതുവരെ...

പ്രളയം: ഇതുവരെ മരിച്ചത് 113 പേരെന്ന് ഔദ്യോഗിക കണക്ക്

text_fields
bookmark_border
kerala flood
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത് 113 പേ​രെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 29 പ േ​രെ കാ​ണാ​താ​യി. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത ​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

മ​ല​പ്പു​റ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലു​മാ​യി 50 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​നി 21 പേ​രു​ടെ മൃ​ത​ദേ​ഹം​കൂ​ടി കി​ട്ടാ​നു​ണ്ട്. കോ​ഴി​ക്കോ​ട് 17ഉം ​വ​യ​നാ​ട് 12ഉം ​ക​ണ്ണൂ​ർ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഒ​മ്പ​തും ആ​ല​പ്പു​ഴ ആ​റ്, കോ​ട്ട​യം, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ര​ണ്ടും ഇ​ടു​ക്കി​യി​ൽ അ​ഞ്ചും പാ​ല​ക്കാ​ട്ട്​ ഒ​രാ​ളു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് കി​ട്ടി​യ​ത്. വെ​ള്ളം താ​ഴ്ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ ദു​രി​താ​ശ്വാ​സ​ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 695 ആ​യി. 35,517 കു​ടും​ബ​ങ്ങ​ളി​ലെ 1,09,947 പേ​രാ​ണ് ഇ​പ്പോ​ൾ ക്യാ​മ്പി​ലു​ള്ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ തു​റ​ന്ന​ത് കോ​ട്ട​യ​ത്താ​ണ്. ഇ​വി​ടെ 168 ക്യാ​മ്പു​ക​ളി​ലാ​യി 6817 കു​ടും​ബ​ങ്ങ​ളി​ലെ 20,093 പേ​രാ​ണു​ള്ള​ത്. തൊ​ട്ടു​പി​ന്നി​ൽ തൃ​ശൂ​രാ​ണ്. ഇ​വി​ടെ 167ക്യാ​മ്പു​ക​ളി​ലാ​യി 11,262 കു​ടും​ബ​ങ്ങ​ളി​ലെ 32,580 പേ​രു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യി​ൽ 1187 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 12,762 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​ത് വ​യ​നാ​ടാ​ണ്. 535 വീ​ടു​ക​ൾ പൂ​ർ​ണ​മാ‍യും 5435 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ 133 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 2022 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും മ​ല​പ്പു​റ​ത്ത് 210 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 1744 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala flooddeath roll
News Summary - Kerala Flood- 113 death in Flood- Kerala news
Next Story