ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ഫിക്സഡ് ഡെപ്പോസിറ്റ് -താരിഖ് അൻവർ
text_fieldsകോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നേതൃപരിശീലന ക്യാമ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസാരിക്കുന്നു
ആലുവ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം കോൺഗ്രസിന്‍റെ ഫിക്സഡ് ഡെപ്പോസിറ്റാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ശാന്തിഗിരി ആശ്രമത്തിൽ സമാപിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നേതൃപരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി വിരുദ്ധ പോരാട്ടത്തെ മുന്നിൽനിന്ന് നയിക്കുന്നത് കോൺഗ്രസാണെന്ന് കേരളത്തിന് അറിയാവുന്നതുകൊണ്ടാണ് 2020ൽ 19സീറ്റും യു.ഡി.എഫിന് ലഭിച്ചത്. ബി.ജെ.പിയെ താഴെയിറക്കാനുള്ള പോരാട്ടം കർണാടകയിൽ നിന്നാരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ അധ്യക്ഷതവഹിച്ചു. ‘വിഷൻ 2024’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ചു. രണ്ടു ദിവസമായി നടന്ന ക്യാമ്പിന്റെ വിവിധ സെഷനുകളിൽ കെ.പി.സി.സി നേതാക്കളായ ടി. സിദ്ദീഖ്, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, പി.എ. സലിം, ഐ.കെ. രാജു, എം.ജെ. ജോബ്, എം.എം. നസീർ, ജി.എസ്. ബാബു, അൻവർ സാദത്ത് എം.എൽ.എ, ക്യാമ്പ് ഡയറക്ടർ ചെറിയാൻ ഫിലിപ്, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിച്ചു.
ആന്‍റോ ആന്‍റണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് എന്നിവരും ക്യാമ്പിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

