Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം.എഫ്.ആർ.ഐ...

സി.എം.എഫ്.ആർ.ഐ റിപ്പോർട്ട് ഗൗരവമേറിയതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡൻറ് ചാൾസ് ജോർജ്

text_fields
bookmark_border
സി.എം.എഫ്.ആർ.ഐ റിപ്പോർട്ട് ഗൗരവമേറിയതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡൻറ് ചാൾസ് ജോർജ്
cancel

തിരുവനന്തപുരം:മെയ് 14ന് മുങ്ങിയ ത്രീ എന്ന കപ്പലും, സിംഗപ്പൂരിലെ കപ്പലും സൃഷ്ടിച്ച പാരിസ്ഥിതിക പ്രത്യാഘാതം ഗൗരവമേറിയതെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡൻറ് ചാൾസ് ജോർജ്. എൽസ - ത്രീ യുമായി ബന്ധപ്പെട്ട് കേരള സർക്കാർ ചുമതലപ്പെടുത്തിയ കേന്ദ്രമത്സ്യ ഗവേഷണ സ്ഥാപനം ഇതിന്‍റെ പാരിസ്ഥിതി പ്രത്യാഘാതം ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതരമായിരിക്കുമെന്ന് റിപ്പോർട്ട് നൽകിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കപ്പൽ കമ്പനിയുമായി ധാരണ എത്തിക്കൊണ്ട് ഇതിൻറെ പരിസ്ഥിതി ശോഷണം ലഘൂകരിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിനുള്ള ഒരു തിരിച്ചടിയും ഈ വിഷയം വന്നപ്പോൾ മുതൽ തങ്ങൾ എടുത്ത നിലപാടുകൾ ശരിവയ്ക്കുന്നതുമാണ് റിപ്പോർട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2021ൽ ശ്രീലങ്കയിലെ കൊളംബോ തീരത്ത് എക്സ്പ്രസ്സ് പേൾ എന്ന കപ്പൽ മുങ്ങിയതിനെ തുടർന്ന് 1600ലധികം ടൺ പ്ലാസ്റ്റിക് നർ ഡിൽസ് ശ്രീലങ്കയുടെ തീരക്കടലിൽ അടിഞ്ഞു കൂടിയതായി കണ്ടെത്തി. തുടർന്ന് കടൽ പന്നികളും 600 ഓളം കടലാമകളും നശിച്ചുപോയി. മത്സ്യങ്ങളുടെ ചെകിളയിലും വയറിലും പ്ലാസ്റ്റിക് നൊഡ്യൂൾസ് മുമ്പ് കണ്ടെത്തിയിട്ടുള്ളതാണ്. മത്സ്യങ്ങൾക്കകത്ത് അകപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൈക്രോ,നാനോ പ്ലാസ്റ്റിക്കുകൾ ആയി രൂപപ്പെടുകയും മനുഷ്യശരീരത്തിന് ദീർഘകാല അടിസ്ഥാനത്തിൽ ദോഷമുണ്ടാക്കുകയും ചെയ്യുമെന്നാണ് സി.എം.എഫ്.ആർ.ഐ വെളിപ്പെടുത്തിയിരിക്കുന്നത്.

വിവിധ സർവ്വദേശീയ സമ്മേളനങ്ങളും കൺവെൻഷനുകളും കീഴ് വഴക്കങ്ങളും അനുസരിച്ച് പൊള്യൂട്ടർ പെയ്സ് എന്ന തത്വത്തിൻ്റെ അടിസ്ഥാനത്തിൽ അപകടത്തിൽ ആയ കപ്പൽ കമ്പനികൾ തന്നെ നഷ്ടപരിഹാരം നൽകണം എന്നാണ്. ഇതനുസരിച്ച് ഹൈക്കോടതി തന്നെ ഉത്തരവിട്ട സാഹചര്യത്തിൽ കേരള സർക്കാർ തങ്ങളുടെ മുൻ നിലപാടുകൾ പുനപരിശോധിക്കുകയും തിരുത്തുകയും വേണമെന്ന് ചാൾസ് ജോർജ് പറയുന്നു.

"മത്സ്യമേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും മത്സ്യമേഖലയ്ക്ക് ഉണ്ടായ നഷ്ടത്തിന് ദീർഘകാല അടിസ്ഥാനത്തിൽ തന്നെ പരിഹാരം തേടേണ്ടതും ഉണ്ട്.ലോകത്തെ പ്രധാനപ്പെട്ട 5 മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ മലബാർ അപ് വെല്ലിംഗ് മേഖലയിലാണ് ഈ കപ്പൽ അപകടങ്ങൾ ഉണ്ടായിരിക്കുന്നത്. ലോകത്തെ അയിലയുടെ 90 ശതമാനവും ഇന്ത്യയിലെ മത്തിയുടെ 95 ശതമാനവും ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഈ മേഖലയിലാണ്. വളരെ സങ്കീർണവും ലോലവുമായ ഇത്തരമൊരു അപ് വെല്ലിംഗ് മേഖലയെ പരിരക്ഷിക്കേണ്ടതിന്‍റെ പ്രധാന ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ്. മാത്രമല്ലഎൽസ ത്രി മുങ്ങിയത് ചാകര പ്രതിഭാസം ഉണ്ടാകുന്ന മേഖലയിലാണ്. ഈ പാരിസ്ഥിതിക മേഖലകളെ പുനസ്ഥാപിക്കുക അത്ര എളുപ്പമായ കാര്യവുമല്ല.അതുകൊണ്ട് മത്സ്യമേഖലയുടെയും ജൈവമേഖലയുടെയും പുനസംഘടനവുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ഒരു സമീപനം സർക്കാർ സ്വീകരിക്കേണ്ടതും ഉണ്ടെന്നും" ജോർജ് കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmfriCharles GeorgeKerala
News Summary - Kerala Fishermen's Union president charles george about cmfri report
Next Story