Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസേഠ് യാക്കൂബ് ഹുസൈൻെറ...

സേഠ് യാക്കൂബ് ഹുസൈൻെറ മൃതദേഹം ഖബറടക്കി; ബന്ധുക്കൾ വീഡിയോ ​േകാളിലൂടെ കണ്ടു

text_fields
bookmark_border
സേഠ് യാക്കൂബ് ഹുസൈൻെറ മൃതദേഹം ഖബറടക്കി; ബന്ധുക്കൾ വീഡിയോ ​േകാളിലൂടെ കണ്ടു
cancel

മ​ട്ടാ​ഞ്ചേ​രി: ആ​റ​ടി മ​ണ്ണി​നു​പ​ക​രം എ​ട്ട​ടി ആ​ഴ​ത്തി​െ​ല പ്ര​ത്യേ​ക ഖ​ബ​റി​ട​മാ​യി​രു​ന്നു മ​ട്ടാ​ഞ്ചേ​രി​ ക​ച്ചി ഹ​ന​ഫി മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ശ​നി​യാ​ഴ്ച ഒ​രു​ങ്ങി​യ​ത്. ആ ​ആ​ഴ​ത്തി​ലേ​ക്ക്, കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച യാ​ക്കൂ​ബ് ഹു​സൈ​ൻ സേ​ട്ടി​​െൻറ ചേ​ത​ന​യ​റ്റ ദേ​ഹം വൈ​കീ​ട്ട് 3.40ന്​ ​ഐ​ഡി​യ​ൽ റി​ലീ​ഫ് വി​ങ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രാ​യ ചു​രു​ക്കം യു​വാ​ക്ക​ളും ചേ​ർ​ന്ന് പ​തി​യെ ​വെ​ച്ചു. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​െൻറ​യും ആ​രോ​ഗ്യ വ​കു​പ്പി​​െൻറ​യും മേ​ൽ​നോ​ട്ട​ത്തി​ലും ക​ർ​ശ​ന സു​ര​ക്ഷ​യി​ലു​മാ​യി​രു​ന്നു ഖ​ബ​റ​ട​ക്ക​ം.
ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് 108 ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യ​തു​മു​ത​ൽ അ​ധി​കൃ​ത​ർ​ത​ന്നെ​യാ​ണ് ഏ​കോ​പ​നം ന​ട​ത്തി​യ​ത്.

ശ​ക്ത​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​മാ​യ ട്രി​പ്പി​ൾ ല​യ​ർ ബാ​ഗി​ൽ പൊ​തി​ഞ്ഞാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​നി​ന്ന്​ മൃ​ത​ശ​രീ​രം കൈ​മാ​റി​യ​ത്. മ​താ​ചാ​ര പ്ര​കാ​ര​മു​ള്ള ച​ട​ങ്ങി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം ആ​കെ 15 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​ല്ലാ​വ​രും കൈ​യു​റ​ക​ളും മു​ഖാ​വ​ര​ണ​വും അ​ണി​ഞ്ഞി​രു​ന്നു. 20 മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ം തീ​ർ​ത്ത് മൃ​ത​ദേ​ഹം ഖ​ബ​റി​ലേ​ക്ക് ഇ​റ​ക്കി. മൃ​ത​ദേ​ഹ​ത്തി​ൽ തൊ​ടാ​നോ ആ​രെ​യും േന​രി​ട്ട് കാ​ണാ​നോ അ​നു​വ​ദി​ക്കാ​തെയായി​രു​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കു​പോ​ലും നേ​രി​ട്ടു​ള്ള സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ച്ചി​ല്ല.
സേ​ട്ട് മ​രി​െ​ച്ച​ന്ന വാ​ർ​ത്ത രാ​വി​ലെ 11ഓ​ടെ​യാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​വും റ​വ​ന്യൂ അ​ധി​കൃ​ത​രും പ​ള്ളി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ഉ​ച്ച​യോ​ടെ ഗ​ഫൂ​റും സം​ഘ​വും ചേ​ർ​ന്ന് ഖ​ബ​റി​ടം ഒ​രു​ക്കാ​ൻ തു​ട​ങ്ങി. എ​ട്ട​ടി താ​ഴ്ച വേ​ണ​മെ​ന്ന നി​ബ​ന്ധ​ന മാ​നി​ച്ച് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ടി.​കെ. അ​ഷ​റ​ഫ്, ക​ച്ചി മേ​മ​ൻ ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി എം.​ഇ. ന​സീ​ർ സേ​ട്ട് എ​ന്നി​വ​ർ ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​ർ എ.​ജെ. തോ​മ​സ് ഖ​ബ​റി​​െൻറ ആ​ഴം തി​ട്ട​പ്പെ​ടു​ത്തി. ഖ​ബ​ർ​വെ​ട്ട​ൽ പൂ​ർ​ത്തി​യാ​ക്കി മൂ​ന്ന​ര​യോ​ടെ ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം ഖ​ബ​ർ​സ്ഥാ​നി​ലെ​ത്തി​ച്ചു.

അ​ഹ​മ്മ​ദ് അ​ന​സ് മൗ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ്യി​ത്ത് ന​മ​സ്ക​രി​ച്ചു. പ​ര​സ്​​പ​രം ഒ​രു​മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ച്​ ന​ട​ത്തി​യ ന​മ​സ്കാ​ര​ത്തി​ൽ യാ​ക്കൂ​ബ് ഹു​സൈ​ൻ സേ​ട്ടി​​െൻറ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ പ​ങ്കെ​ടു​ത്തു. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഐ​ഡി​യ​ൽ റി​ലീ​ഫ് വി​ങ്ങി​​െൻറ സം​സ്ഥാ​ന ക​ൺ​വീ​ന​ർ വി.​ഐ. ഷ​മീ​ർ, ജി​ല്ല സെ​ക്ര​ട്ട​റി സ​യ്യി​ദ്, പി.​ആ​ർ.​ഒ അ​മീ​ർ, അ​ബ്​​ദു​ല്ല​ക്കു​ട്ടി ആ​ലു​വ, ക​ബീ​ർ കൊ​ച്ചി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഖ​ബ​റ​ട​ക്കി​യ​ത്. അ​നീ​ഷ് മ​ട്ടാ​ഞ്ചേ​രി, ന​വാ​ബ് സേ​ട്ട്, സി​ദ്ദീ​ഖ് പാ​ഷ, കെ.​എ​സ്. നൗ​ഷാ​ദ്, നൗ​ഫ​ൽ മ​ട്ടാ​ഞ്ചേ​രി എ​ന്നി​വ​ർ സ​ഹാ​യി​ക​ളാ​യി. അ​ണു​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് എ​ല്ലാ​വ​രും പി​രി​ഞ്ഞു​പോ​യ​ത്.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തേ വ്യക്തമാക്കിയിരുന്നു. കോവിഡ് 19 ബാധയെത്തുടര്‍ന്നുള്ള മരണമായതിനാല്‍ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരെ വീഡിയോയിലൂടെയാണ് മൃതദേഹം കാണിച്ചത്​.

Show Full Article
TAGS:covid 19 kerala death news 
News Summary - kerala first covid 19 death funeral
Next Story