Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശനിക്ഷേപം:...

വിദേശനിക്ഷേപം: കേരളത്തിന്​ കാലിടറുന്നു; അയൽ സംസ്ഥാനങ്ങൾ കുതിക്കുന്നു

text_fields
bookmark_border
വിദേശനിക്ഷേപം: കേരളത്തിന്​ കാലിടറുന്നു; അയൽ സംസ്ഥാനങ്ങൾ കുതിക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം കേ​ര​ള​ത്തി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ (എ​ഫ്.​ഡി.​ഐ) ഇ​ടി​വെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കീ​ഴി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഫോ​ർ പ്ര​മോ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ന്റേ​ണ​ൽ ട്രേ​ഡ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ രാ​ജ്യ​ത്തി​ന്റെ മൊ​ത്തം എ​ഫ്.​ഡി.​ഐ​യി​ൽ കേ​ര​ള​ത്തി​ന്റെ വി​ഹി​തം ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. ത​മി​ഴ്നാ​ടും ക​ർ​ണാ​ട​ക​യും ആ​ന്ധ്ര​യു​മ​ട​ക്കം സ്ഥി​തി വ​ലി​യ തോ​തി​ൽ മെ​ച്ച​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണി​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​തും കേ​ര​ള​ത്തി​ലാ​ണ്.

2025-26ൽ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ഫ്.​ഡി.​ഐ വ​ര​വ് 3,281.21 കോ​ടി രൂ​പ​യാ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ 3,330.26 കോ​ടി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 1.5 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള നി​ക്ഷേ​പം ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ച് 1,12,869.88 കോ​ടി​യാ​യി. ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു​ള്ള​താ​ക​ട്ടെ 32 ശ​ത​മാ​നം വ​ർ​ധി​ച്ച് 41,197.97 കോ​ടി​യി​ലെ​ത്തു​ക​യും ചെ​യ്തെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തെ മ​റി​ക​ട​ക്കും​വി​ധ​മാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ന്റെ പ്ര​ക​ട​നം. മു​ൻ​വ​ർ​ഷ​ത്തെ 1,957.05 കോ​ടി​യി​ൽ​നി​ന്ന് 5,354.40 കോ​ടി​യാ​യാ​ണ് 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ന്ധ്ര വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് ആ​ന്ധ്ര​യു​ടെ വ​ർ​ധ​ന. കേ​ര​ള​ത്തെ മാ​റ്റി​നി​ർ​ത്തി​യാ​ൽ പ്ര​തി​വ​ർ​ഷ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യ മ​റ്റൊ​രു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​നം തെ​ല​ങ്കാ​ന​യാ​ണ്.

19,930.29 കോ​ടി​യാ​യി തെ​ല​ങ്കാ​ന​യു​ടെ നി​ക്ഷേ​പം കു​റ​ഞ്ഞെ​ങ്കി​ലും ആ​കെ തു​ക​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തേ​ക്കാ​ൾ മു​ന്നി​ലാ​ണ്. ക​ഴി​ഞ്ഞ ആ​റു സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കെ​ടു​ക്കു​മ്പോ​ൾ രാ​ജ്യ​ത്തെ മൊ​ത്തം എ​ഫ്.​ഡി.​ഐ​യി​ൽ കേ​ര​ള​ത്തി​ന്റെ വി​ഹി​തം ഒ​രു ശ​ത​മാ​ന​ത്തി​ലേ​ക്ക്​ എ​ത്താ​റാ​യി​ട്ടി​ല്ല.

മു​ന്നി​ൽ ഹാ​ർ​ഡ്​​വെ​യ​റും സോ​ഫ്​​റ്റ്​​വെ​യ​റും

2025-26ൽ ​ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന ആ​കെ വി​ദേ​ശ നി​ക്ഷേ​പം 5,16,935.85 കോ​ടി രൂ​പ​യു​ടേ​താ​ണ്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പ​മു​ണ്ടാ​യ​ത് ക​മ്പ്യൂ​ട്ട​ർ സോ​ഫ്റ്റ്‌​വെ​യ​ർ, ഹാ​ർ​ഡ്‌​വെ​യ​ർ മേ​ഖ​ല​യി​ലാ​ണ് (1,22,279 കോ​ടി രൂ​പ). സേ​വ​ന മേ​ഖ​ല​യി​ൽ 87,873 കോ​ടി​യും ട്രേ​ഡി​ങ് മേ​ഖ​ല 35,234 കോ​ടി രൂ​പ​യും നി​ക്ഷേ​പം കൈ​വ​രി​ച്ച് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

സം​സ്ഥാ​ന​ങ്ങ​ളി​ൽ 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. എ​ന്നാ​ൽ, മ​ഹാ​രാ​ഷ്ട്ര​യു​ടെ വി​ഹി​തം മു​ൻ​വ​ർ​ഷ​ത്തെ 39.16 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 31.30 ആ​യി കു​റ​ഞ്ഞു. ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ ക​ർ​ണാ​ട​ക​യു​ടെ വി​ഹി​തം 13.23 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 21.99 ആ​യി കു​ത്ത​നെ ഉ​യ​ർ​ന്നു.

വ​ൻ​കി​ട, ഹൈ​ടെ​ക് ക​മ്പ​നി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ങ്കി​ലും വ്യ​ക്ത​മാ​യ ന​യ​രൂ​പ​വ​ത്ക​ര​ണ​ത്തി​ന്റെ അ​ഭാ​വ​മാ​ണ് നി​ക്ഷേ​പം കു​റ​യാ​ൻ കാ​ര​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growthforeign direct investmentFDI in indiaKerala
News Summary - വിദേശനിക്ഷേപം: കേരളത്തിന്​ കാലിടറുന്നു
Next Story