പ്രളയം മനുഷ്യ നിർമിതം: ഹരജി 12 ലേക്ക് മാറ്റി
text_fieldsകൊച്ചി: ഡാം തുറന്നുവിട്ടതുമായി ബന്ധപ്പെട്ട അനാസ്ഥയാണ് സംസ്ഥാനത്തെ പ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച കത്തിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയ സ്വീകരിച്ച ഹരജി സെപ്റ്റംബർ 12ന് പരിഗണിക്കാൻ മാറ്റി. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ഒേട്ടറെ പൊതുതാൽപര്യ ഹരജികൾ നിലവിലുള്ള സാഹചര്യത്തിൽ കോടതിയെ സഹായിക്കാൻ അഭിഭാഷകനെ അമിക്കസ്ക്യൂറിയായി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രളയക്കെടുതിക്കിടയാക്കുന്നവിധം നിരുത്തവാദ രീതിയിൽ ഡാം തുറന്നുവിെട്ടന്നും ദുരന്തം ഒഴിവാക്കാവുന്നവിധം ഡാമുകൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രിമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വീഴ്ചപറ്റിയെന്നും ചുണ്ടിക്കാട്ടി ചാലക്കുടി സ്വദേശി എന്.ആര്. ജോസഫ് ഹൈകോടതി ജഡ്ജിക്കയച്ച കത്താണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജിയായി പരിഗണിച്ച് േകസെടുത്തത്. കൃത്യസമയത്ത് ഡാമുകൾ തുറന്നുവിടാതിരുന്നത് 400 പേരുടെ മരണത്തിനും 20,000 കോടി രൂപയുടെ നാശനഷ്ടത്തിനും കാരണമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൻജിനീയർ കൂടിയായ ജോസഫിെൻറ കത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
