Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോർന്നൊലിച്ച്​ കേരള...

ചോർന്നൊലിച്ച്​ കേരള എക്സ്പ്രസ്; നനഞ്ഞുകുളിച്ച് യാത്രക്കാർ

text_fields
bookmark_border
kerala-express-rain
cancel
camera_alt??????? ?????? ??????????? ????????????????????? ?????? ????????????

കൊ​ച്ചി: ക​ന​ത്ത മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ച്ച ട്രെ​യി​നി​ൽ ന​ന​ഞ്ഞു​കു​ളി​ച്ച് യാ​ത്ര​ക്കാ​ർ. കേ​ര​ള എ​ക്സ്പ ്ര​സാ​ണ് ഞാ​യ​റാ​ഴ്ച പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ഴ​വ​ണ്ടി​യാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റോ​ ളം ട്രെ​യി​ൻ വൈ​കി. ക​മ്പാ​ർ​ട്ട്മ​െൻറു​ക​ളി​ൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പ​രാ​തി​ക​ളു​മാ​യി യാ​ത്ര​ക്കാ​ ര്‍ എ​ത്തി​യെ​ങ്കി​ലും 88 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര തു​ട​ര്‍ന്ന​ശേ​ഷ​മാ​ണ് പ​രി​ഹ​രി​ക്കാ​നാ​യ​ത്. തി​രു​വ​ല്ല മു​ത​ല്‍ എ​റ​ണാ​കു​ളം നോ​ര്‍ത്ത് വ​രെ വെ​ള്ള​ത്തി​ല്‍ കു​തി​ര്‍ന്നാ​യി​രു​ന്നു കേ​ര​ള എ​ക്‌​സ്പ്ര​സി​ലെ എ.​സി കോ​ച്ചി​​െൻറ യാ​ത്ര. എ​റ​ണാ​കു​ളം നോ​ര്‍ത്ത് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ട്രെ​യി​ൻ വൃ​ത്തി​യാ​ക്കി​യ​ത്.

തി​രു​വ​ല്ല​യി​ൽ​നി​ന്ന് തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പം ത​ന്നെ ചോ​ർ​ച്ച​യും ആ​രം​ഭി​ച്ച​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. കോ​ട്ട​യം റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന്‍ എ​ത്തി​യ​പ്പോ​ള്‍ സ്‌​റ്റേ​ഷ​ന്‍ അ​ധി​കൃ​ത​രെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വൃ​ത്തി​യാ​ക്കാ​ന്‍ ജീ​വ​ന​ക്കാ​രി​ല്ല എ​ന്ന മ​റു​പ​ടി ല​ഭി​ച്ചു. തു​ട​ർ​ന്ന്, പു​റ​പ്പെ​ട്ട ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ള്‍ ചെ​യി​ന്‍ വ​ലി​ച്ച് നി​ര്‍ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്, എ​റ​ണാ​കു​ളം നോ​ര്‍ത്ത് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി എ​ന്‍ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​വും ക്ലീ​നി​ങ് വി​ഭാ​ഗ​വും ചേ​ര്‍ന്ന് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​റോ​ള​മാ​ണ് സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് ന​ഷ്​​ട​പ്പെ​ട്ട​ത്. മ​ഴ ന​ന​ഞ്ഞ് ട്രെ​യി​​െൻറ എ.​സി ഇ​േ​ൻ​റ​ണ​ല്‍ പൈ​പ്പി​ലെ കേ​ടു​പാ​ടാ​ണ് ചോ​ര്‍ച്ച​ക്ക്​ കാ​ര​ണ​മെ​ന്ന് റെ​യി​ല്‍വേ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പൈ​പ്പി​​െൻറ നി​ര്‍മാ​ണ അ​പാ​ക​ത​യാ​ണ് ചോ​ര്‍ച്ച​ക്ക്​ കാ​ര​ണം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaykerala newsmalayalam newskerala express leak
News Summary - kerala express leak; passengers made wet -kerala news
Next Story