Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ലാ ഫ​ലം...

പാ​ലാ ഫ​ലം കേ​ര​ള​ത്തി​ന്‍റെ പൊതുചിത്രമെന്ന് പിണറായി

text_fields
bookmark_border
pinarayi
cancel

വ​ട്ടി​യൂ​ർ​ക്കാ​വ്: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ.​ഡി.​എ​ഫ്​ വി​ജ​യം കേ​ര​ള​ത്തി​​െൻറ പൊ​തു​വാ​യ ചി​ത്ര​മാ​ണെന്ന് ​മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. നേ​ര​ത്തേ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന​വ​ർ മാ​ത്ര​മ​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നാ​ണ്​ ഇൗ ​വി​ജ​യം കാ​ണി​ക്കു​ന്ന​ത്​. യു.​ഡി.​എ​ഫി​​െൻറ കാ​ല​ത്ത്​ അ​ഴി​മ​തി​യി​ൽ ഒ​ന്നാം സ്ഥാ​ന​മാ​യി​രു​ന്ന കേ​ര​ളം എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത്​ അ​ഴി​മ​തി ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത്​ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ന്നി​ൽ ബെ​ൻ​സും ഒാ​ഡി​യു​മൊ​ക്കെ​യാ​ണ്​ കാ​ണു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ സ​ക​ല സം​വി​ധാ​ന​വും ഒ​രു​ക്കി​യ​തു​​കൊ​ണ്ട്​ ഇ​വ​ർ​ക്ക്​ വേ​റെ സ്ഥ​ല​ത്തൊ​ന്നും പോ​കേ​ണ്ട​തി​ല്ല. അ​ഴി​മ​തി കു​റ​ഞ്ഞ​തോ​ടെ ലോ​കോ​ത്ത​ര ക​മ്പ​നി​ക​ൾ ക​ട​ന്നു​വ​രി​ക​യാ​ണ്.

യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റാ​ണ്​ തു​ട​ർ​ന്നി​രു​ന്ന​തെ​ങ്കി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​നം സാ​ധ്യ​മാ​വി​ല്ലാ​യി​രു​ന്നു. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​െൻറ ആ​ദ്യ മൂ​ന്ന്​ വ​ർ​ഷം ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​ന്​ 212 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​േ​പ്പാ​ൾ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ 1273 കോ​ടിയാ​ണ്​ അ​നു​വ​ദി​ച്ച​തെന്നും പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala By ElectionsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala By Elections Pinarayi Vijayan -Kerala News
Next Story