കേരളം തെരഞ്ഞെടുപ്പ് ബൂത്തിലേക്ക്: മോക്പോളിങ് തുടങ്ങി
text_fieldsതിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ബൂത്തിലേക്ക്. രാവിലെ മോക്പോളിങ് തുടങ്ങി. ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം. പോളിങ് വർധിപ്പിക്കാനാണ് പാർട്ടികളുടെ ശ്രമം.
മോക്പോളിങ്ങിൽ 50 വോട്ടുകളാണ് ചെയ്യാനവുക. മോക്പോളിങ്ങിന് ശേഷം വോട്ടുകൾ ശരിയാണോയെന്ന് പരിശോധിക്കും. വോട്ടുകൾ പതിയുന്നത് ശരിയാണോയെന്നും അവ എണ്ണി തിട്ടപ്പെടുത്തുകയും ചെയ്യും. ഇത് രാഷ്ട്രീയ പാർട്ടി ഏജന്റ്മാർ പരിശോധിച്ച് ഉറപ്പുവരുത്തും. അതിന് ശേഷം വോട്ടുയന്ത്രം ആദ്യം മുതൽ റീസെറ്റ് ചെയും. തുടർന്നാണ് വോട്ടെടുപ്പ് തുടങ്ങുക. റീസെറ്റ് ചെയ്താൽ പിന്നീട് ചെയ്യുന്ന വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത്.
30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ളത്. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.
കേരള അതിര്‍ത്തികളിൽ പൊലീസ്, എക്സൈസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കര്‍ശന പരിശോധനയാണ് നടത്തിയത്. പോളിങ്ങ് ദിനമായ ഇന്ന് കേരളത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പടക്ക കടകള്‍ അടച്ചിടണമെന്നും നിർദേശമുണ്ട്. കേരളം, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഇന്ന് പോളിങ് നടക്കും. അസമില്‍ 126 സീറ്റുകളിലേക്ക് ജനവിധി. 722 സ്ഥാനാർഥികളാണുള്ളത്. പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മത്സര രംഗത്തുള്ളത് 294 സ്ഥാനാര്‍ഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

