Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവട്ടിയൂർക്കാവിൽ ‘മേയർ...

വട്ടിയൂർക്കാവിൽ ‘മേയർ ബ്രോ’യുടെ അട്ടിമറി വിജയം; 14,465 വോട്ടി​െൻറ ഭൂരിപക്ഷം

text_fields
bookmark_border
വട്ടിയൂർക്കാവിൽ ‘മേയർ ബ്രോ’യുടെ അട്ടിമറി വിജയം; 14,465 വോട്ടി​െൻറ ഭൂരിപക്ഷം
cancel

തിരുവനന്തപുരം: സാമുദായിക വോട്ടുകൾ ഏറെ ചർച്ചയായ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്​ സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന് അട്ടിമറി വിജയം. യു.ഡി.എഫ് കോട്ട തകർത്ത്​ 14,465 വോട്ടി​​െൻറ ഭൂരിപക്ഷത്തോടെയാണ്​ തിരുവനന്തപുരം മ േയര്‍ കൂടിയായ പ്രശാന്ത് ജയിച്ചുകയറിയത്​. 54830 വോട്ടുകളാണ് വി. കെ പ്രശാന്ത് നേടിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി കെ മ ോഹന്‍കുമാർ 40365 വോട്ടുകളും എൻ.ഡി.എ സ്ഥാനാര്‍ഥി എസ്.സുരേഷ് 27453 വോട്ടുകളും നേടി.

വോട്ടെണ്ണലി​​െൻറ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ ‘മേയര്‍ ബ്രോ’ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. ജാതി-സമുദായ വോട്ടുകൾ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസി​​െൻറ ശ്രമവും എൻ.എസ്​.എസി​​െൻറ പ്രത്യക്ഷ പിന്തുണയും വിജയത്തി​ന്​ തുണച്ചില്ല.

ജാതിയും സമുദായവും പറഞ്ഞ്​ കോൺഗ്രസും​ ശ​ബ​രി​മ​ല​യും ആ​ചാ​ര​സം​ര​ക്ഷ​ണ​വും അ​ഴി​മ​തി​യു​മെ​ല്ലാം ഉ​യ​ർ​ത്തി​ക്കാ​ട്ടി​ ബി.​ജെ.​പിയും കളത്തിലിറങ്ങിയെങ്കിലും യു​വ​ത്വ​ത്തി​ന്​ വോ​െ​ട്ട​ന്ന എ​ൽ.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണത്തിനും സ്ഥാനാർഥി വി.കെ പ്രശാന്തി​​െൻറ വ്യക്തിപ്രഭാവത്തിനും മുന്നിൽ ഫലം കണ്ടില്ല.

2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വി.കെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് യുവാക്കൾക്കിടയിൽ മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അവസാനഘട്ടത്തിൽ സമുദായ വോട്ടുകളുടെ പേരിൽ യു.ഡി.എഫ്​ വിവാദത്തിലായതും ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളും വി.കെ പ്രശാന്തിന് ഗുണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsVK Prasanthkerala By ElectionVattiyoorkav
News Summary - Kerala by election - VK Prasanth won highest majority in Vattiyoorkav - Kerala news
Next Story