Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോന്നിയിലും...

കോന്നിയിലും ചെ​ങ്കൊടി; മണ്ഡലം തിരിച്ചുപിടിച്ച്​ ജനീഷ്​കുമാർ

text_fields
bookmark_border
കോന്നിയിലും ചെ​ങ്കൊടി; മണ്ഡലം തിരിച്ചുപിടിച്ച്​ ജനീഷ്​കുമാർ
cancel

പത്തനംതിട്ട: കോ​ന്നി​യി​ൽ വർഷങ്ങൾക്ക്​ ശേഷം ചെങ്കൊടി പാറിച്ച്​ ഇ​ട​തു മു​ന്ന​ണി​ സ്ഥാനാർഥി കെ.യു ജനീഷ്​കു മാർ. സമുദായവോട്ടുകളും അടിയൊഴുക്കുകളും നിർണായകമായ കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ യുവനേതാവായ ജനീഷ്​ മണ്ഡലം തിരിച്ചുപിടിച്ചത്​. 54,099 വോട്ടുകളാണ്​ ജനീഷ്കുമാർ​ നേടിയത്​.

1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊ പ്പം നിന്ന മണ്ഡലമാണ്​ ജനീഷ്​കുമാറിലൂടെ ഇടതുമുന്നണി തിരിച്ചു പിടിച്ചത്​. യു.ഡി.എഫ്​ സ്ഥാനാർഥി പി. മോഹൻരാജിന്​ 44,146 വോട്ടുകളാണ്​​ നേടാനായത്​.

​ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െ​ന അ​പേ​ക്ഷി​ച്ച്​ കോന്നിയിലെ വോ​ട്ടു​ശ​ത​മാ​ന​ത്തി​ൽ 3.12 ശതമാനം കു​റ​വാണുണ്ടായിരുന്നത്​. വോട്ടു ശതമാനത്തി​​െൻറ കുറ​വും പ​ര​മ്പ​രാ​ഗ​ത​മാ​യി ല​ഭി​ച്ചി​രു​ന്ന ക്രൈ​സ്​​ത​വ വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യതും സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​വും അ​ടൂ​ർ പ്ര​കാ​ശി​​​​െൻറ നി​ല​പാ​ടും ​യു.ഡി.എഫ്​ തോൽവിക്ക്​ കാരണമായി വിലയിരുത്താം.

ശബരിമല വിഷയവും കോൺഗ്രസിലെ തർക്കവും ഉന്നയിച്ച്​ ബി.ജെ.പിയുടെ കെ.സുരേന്ദ്രൻ നടത്തിയ പ്രചരണത്തെയും മറികടക്കാൻ ഇടതുമുന്നണിക്ക്​ കഴിഞ്ഞു. കോന്നിയിൽ എസ്​.എൻ.ഡി.പിയുടെ വോട്ടുകളും മികച്ച ഭൂരിപക്ഷം നേടാൻ എൽ.ഡി.എഫിനെ തുണച്ചു.

കെ. ​സു​രേ​ന്ദ്ര​നു​വേ​ണ്ടി ബി.​ഡി.​ജെ.​എ​സ്​ സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ രം​ഗ​ത്ത്​ ഉ​ണ്ടാ​യി​രു​ന്നുവെന്നതും ഓ​ർ​ത്ത​േ​ഡാ​ക്​​സ്​ വോ​ട്ടു​ക​ൾ ലഭിക്കുമെന്ന അവകാശവാദവും ബി.ജെ.പിയെ തുണച്ചില്ല. 39786 വോട്ടുകളാണ്​ കെ.സുരേന്ദ്രന്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLDF VictoryUK Jenish Kumarkerala By Election
News Summary - Kerala By election - LDF Victory- Jenish Kumar won with 9953 votes -Kerala news
Next Story