Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​ഴ്വ​സ്തു​ വി​റ്റ്​...

പാ​ഴ്വ​സ്തു​ വി​റ്റ്​ കേ​ര​ളം നേ​ടി​യ​ത്​ 205.20 കോ​ടി; ഹ​രി​ത ക​ർ​മ​സേ​നക്ക് 40.06 കോ​ടി​

text_fields
bookmark_border
Haritha Karma Sena
cancel
camera_alt

ഹരിത കർമ സേന പ്രവർത്തകർ (photo:haritham.kerala.gov.in)

​കൊ​ച്ചി: ഓ​രോ ദി​വ​സ​വും സം​സ്ഥാ​ന​ത്തു​ണ്ടാ​കു​ന്ന അ​ജൈ​വ പാ​ഴ്​​വ​സ്തു​ക്ക​ൾ വ​ഴി എ​ത്തു​ന്ന​ത്​ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക നേ​ട്ടം. നാ​ല്​ വ​ർ​ഷ​ത്തി​നി​ടെ പാ​ഴ്​​വ​സ്തു​ക്ക​ൾ ത​രം​തി​രി​ച്ചു​ വി​റ്റ്​ കേ​ര​ളം നേ​ടി​യ​ത്​ 205.20 കോ​ടി. ഉ​റ​വി​ട മാ​ലി​ന്യ ശേ​ഖ​ര​ണ​വും ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​വും ശ​ക്​​ത്തി​പ്പെ​ടു​ത്തി​യാ​ണ്​ പാ​ഴ്​​വ​സ്തു​ക്ക​ളെ സാ​മ്പ​ത്തി​ക മൂ​ല്യ​മു​ള്ള​താ​ക്കി​യ​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ സേ​ന, റി​സോ​ഴ്​​സ്​ റി​ക്ക​വ​റി ഫെ​സി​ലി​റ്റി​ക​ൾ (ആ​ർ.​ആ​ർ.​എ​ഫ്), മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ ഫെ​സി​ലി​റ്റി​ക​ൾ (എം.​സി.​എ​ഫ്) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലാ​സ്റ്റി​ക്, ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ലി​ന്യം, പേ​പ്പ​ർ, ഗ്ലാ​സ്, ലോ​ഹ ആ​ക്രി, തു​ണി​ത്ത​ര​ങ്ങ​ൾ, മ​രു​ന്ന്​ സ്​​ട്രി​പ്പ്​ തു​ട​ങ്ങി​യ അ​ജൈ​വ പാ​ഴ്​​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ ശാ​സ്ത്രീ​യ പു​നഃ​ചം​ക്ര​മ​ണ​ത്തി​നും മൂ​ല്യ​വ​ർ​ധ​ന​ക്കും വി​ധേ​യ​മാ​ക്കു​ന്ന സ​മ​ഗ്ര​സം​വി​ധാ​ന​മാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ക്ലീ​ൻ കേ​ര​ള ക​മ്പ​നി വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.


ക​മ്പ​നി ഇ​തു​വ​രെ 2,80,491 ട​ൺ അ​ജൈ​വ പാ​ഴ്​​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ചു. ഇ​തി​ൽ 56,620 ട​ൺ പു​ന​രു​പ​യോ​ഗ​ത്തി​ന്​ സാ​ധ്യ​ത​യു​ള്ള​തും വി​ല ല​ഭി​ക്കു​ന്ന​തു​മാ​യ പ്ലാ​സ്റ്റി​ക്​ ഉ​ൾ​​പ്പെ​ടെ​യു​ള്ള​വ​യാ​ണ്. 1.90 ല​ക്ഷം ട​ൺ പു​ന​രു​പ​യോ​ഗം സാ​ധ്യ​മ​ല്ലാ​ത്ത നി​ഷ്​​ക്രി​യ പാ​ഴ്​​വ​സ്തു​ക്ക​ളും 3,120 ട​ൺ ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ലി​ന്യ​വു​മാ​ണ്.

പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള പാ​ഴ്​​വ​സ്തു​ക്ക​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി വ​ഴി വി​പ​ണ​നം ചെ​യ്ത്​ സം​സ്ഥാ​ന​ത്തെ ഹ​രി​ത ക​ർ​മ സേ​ന​ക​ൾ 40.06 കോ​ടി​യി​ല​ധി​കം വ​രു​മാ​നം നേ​ടി. പാ​ഴ്​ വ​സ്തു​ക്ക​ൾ ക​ത്തി​ക്കു​ന്ന​തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കി, ജ​ന​ങ്ങ​ളെ ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ പാ​ത​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞ​ത്​ പ​രി​സ്ഥി​തി, പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ പു​തി​യ ‘കേ​ര​ള മാ​തൃ​ക’​യാ​യെ​ന്ന്​ ക്ലീ​ൻ കേ​ര​ള ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ പ​റ​യു​ന്നു.

പു​ന​രു​പ​യോ​ഗം സാ​ധ്യ​മ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക്​ പാ​ഴ്​​വ​സ്തു​ക്ക​ൾ ഇ​ന്ധ​ന​മാ​ക്കി മാ​റ്റാ​ൻ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ർ.​ഡി.​എ​ഫ്​ പ്ലാ​ന്‍റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം, കൊ​ല്ലം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ സാ​നി​റ്റി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. പ്ലാ​സ്​​റ്റി​ക്​ പാ​ഴ്​​വ​സ്തു ഗ്രീ​ൻ പാ​ർ​ക്കി​ലൂ​ടെ പു​ന​രു​പ​യോ​ഗ സാ​ധ്യ​മാ​യ ഗ്രാ​ന്യൂ​ളു​ക​ളാ​ക്കി മാ​റ്റു​ന്ന ആ​ദ്യ പൊ​തു​മേ​ഖ​ല സം​രം​ഭം​ പ​ത്ത​നം​തി​ട്ട​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste ManagementwasteHaritha Karma SenaScrap
News Summary - Kerala earns Rs 205.20 crore by selling waste; Haritha Karma Sena gets Rs 40.06 crore
Next Story