ക്രിസ്മസ്-പുതുവത്സരം: കേരളം കുടിച്ചത് 686.28 കോടിയുടെ മദ്യം
text_fieldsതിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കായി കേരളം കുടിച്ചത് 686.28 കോടിയുടെ മദ്യം. 10 ദിവസത്തെ കണക്ക് പ്രകാരമാണിത്. കഴിഞ്ഞ വർഷം ഈ കാലയളവിലെ 10 ദിവസത്തെ വിൽപന 649.32 കോടിയായിരുന്നു.
പുതുവത്സരത്തലേന്ന് മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022 ലെ പുതുവത്സരത്തലേന്ന് 95.67 കോടിയായിരുന്നു വിൽപന.
തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഇക്കുറി കൂടുതൽ വിൽപന (1.12 കോടി). കൊല്ലം ആശ്രാമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു.
കാസർകോട് ബട്ടത്തൂരിലാണ് കുറവ് വിൽപന (10.36 ലക്ഷം). ഡിസംബർ 31ന് സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും 10 ലക്ഷം രൂപക്കുമുകളിൽ മദ്യം വിറ്റു. മദ്യത്തിന് രണ്ടു ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

