Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കുമെന്ന് പൊലീസ് മേധാവി
text_fieldsbookmark_border
തിരുവനന്തപുരം: കേസന്വേഷണം കൂടുതൽ ഫലപ്രദമാക്കുന്നതിന് കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കണമെന്ന ഹൈകോടതി നിർദേശം സ്വാഗതാർഹമാണെന്നും അതിന് നടപടികൾ ആരംഭിച്ചതായും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്റ്റേഷൻ ചുമതല ഓരോ സി.െഎമാർക്ക് നൽകുകയും ഇവരുടെകീഴിൽ കുറ്റാന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേക എസ്.െഎമാരെ നിയോഗിക്കുകയും ചെയ്യാൻ സർക്കാറിന് നിർദേശം സമർപ്പിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണത്തിൽ കൂടുതൽ പരിശീലനം നൽകുന്നതിന് പൊലീസ് അക്കാദമിയിൽ സംവിധാനം ആവിഷ്കരിച്ചിട്ടുണ്ട്. ൈക്രംബ്രാഞ്ചിലെയും ലോക്കൽ പൊലീസിലെയും സബ് ഇൻസ്പെക്ടർമാർക്കും സർക്കിൾ ഇൻസ്പെക്ടർമാർക്കും ഡിവൈ.എസ്.പിമാർക്കും പരിശീലനം നൽകും. ഇത് പൂർത്തിയാവുന്നതോടെ കുറ്റാന്വേഷണം ശാസ്ത്രീയവും ഫലപ്രദവുമാകുമെന്നും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
