കേരളം വരൾച്ചബാധിതം; തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം മൂൻകൂർ ലഭിക്കും
text_fieldsന്യൂഡൽഹി: രാജ്യത്ത് മഴ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളെ വരൾച്ചബാധിത സംസ്ഥാനങ്ങളായി േകന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രത്തിെൻറ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുടുംബത്തിന് 150 തൊഴിൽദിനങ്ങൾ എന്ന നിലക്ക് അധികമായി അനുവദിക്കും. വരൾച്ച കാരണം തൊഴിലില്ലാതായ ഗ്രാമീണ ജനതക്കുള്ള ആശ്വാസ നടപടിയാണിത്. തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുകയുടെ ഒരു വിഹിതം മുൻകൂറായി ഏപ്രിൽ മാസം തന്നെ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട മൊത്തം തുകയുടെ പകുതി 24,000 കോടി രൂപയാണ് എട്ടു സംസ്ഥാനങ്ങൾക്കുമായി വീതിച്ചു നൽകുക. തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്ന തുകയിൽ 65 ശതമാനവും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങേളാട് നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ 14 ജില്ലകളും വരൾച്ചബാധിത പ്രദേശങ്ങളായി നേരത്തേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇൗയിടെ ഡൽഹിയിലെത്തിയ റവന്യു മന്ത്രി ചന്ദ്രശേഖരൻ കേന്ദ്ര മന്ത്രിയെ കണ്ട് വരൾച്ച ദുരിതാശ്വാസത്തിന് 900 കോടിയുടെ കേന്ദ്ര സഹായം ചോദിച്ച് നിവേദനം നൽകുകയും ചെയ്തു. എന്നാൽ, വരൾച്ച ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല. ഇപ്പോൾ പ്രഖ്യാപിച്ച 24,000 കോടി തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് ഉറപ്പായും ലഭിക്കേണ്ട വിഹിതമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ കിട്ടുന്ന ഫണ്ട് അൽപം നേരത്തേ നൽകിയെന്നുമാത്രം. വരൾച്ച ദുരിതം വിലയിരുത്തി നഷ്ടപരിഹാരം തീരുമാനിക്കാൻ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവയാണ് വരൾച്ചബാധിതമായി പ്രഖ്യാപിക്കപ്പെട്ട മറ്റ് സംസ്ഥാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
