Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഫോസ് വൈസ് ചാൻസലർ ...

കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ നിര്യാതനായി

text_fields
bookmark_border
കുഫോസ് വൈസ് ചാൻസലർ  ഡോ. എ. രാമചന്ദ്രൻ നിര്യാതനായി
cancel

കൊ​ച്ചി: പ്ര​മു​ഖ ഫി​ഷ​റീ​സ് ശാ​സ്ത്ര​ഞ്ജ​നും കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ.​എ. രാ​മ​ച​ന്ദ്ര​ൻ (61) നി​ര്യാ​ത​നാ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​ന് ക​ള​മ​ശ്ശേ​രി​യി​ലെ വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഇ​ട​പ്പ​ള്ളി കാ​മ്പ​യി​ൻ സ്കൂ​ൾ അ​ധ്യാ​പി​ക ഡോ. ​സ​നൂ​ജ രാ​ജേ​ശ്വ​രി​യാ​ണ് ഭാ​ര്യ. ഏ​ക മ​ക​ൻ രാ​ഹു​ൽ രാ​മ​ച​ന്ദ്ര​ൻ സിം​ഗ​പ്പൂ​രി​ൽ ഷി​പ് എ​ൻ​ജി​നീ​യ​റാ​ണ്. സം​സ്കാ​രം എ​റ​ണാ​കു​ളം ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.

കു​സാ​റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് ഫി​ഷ​റീ​സ് സ്കൂ​ൾ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന ഡോ. ​രാ​മ​ച​ന്ദ്ര​ൻ 2016 ജൂ​ണി​ലാ​ണ് കു​ഫോ​സ് വൈ​സ് ചാ​ൻ​സ​ല​റാ​യി സ്ഥാ​ന​മേ​റ്റ​ത്. കൊ​ച്ചി​യി​ലെ ആ​ദ്യ​കാ​ല മേ​യ​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​എ​സ്.​എ​ൻ മേ​നോ​െൻറ മ​ക​നാ​ണ്. ഒ​മാ​െൻറ ഫി​ഷ​റീ​സ് അ​ഡ്വൈ​സ​റാ​യും ഫി​ഷ​റീ​സ് സം​ബ​ന്ധ​മാ​യ നി​ര​വ​ധി ദേ​ശീ​യ- അ​ന്ത​ർ​ദേ​ശീ​യ സ​മി​തി​ക​ളി​ൽ വി​ദ​ഗ്ധ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്​​ട്ര ബ്ലൂ ​ഇ​ക്കോ​ണ​മി കോ​ൺ​ഫ​റ​ൻ​സ് കൊ​ച്ചി​യി​ൽ ന​ട​ന്ന​ത് ഡോ. ​എ. രാ​മ​ച​ന്ദ്ര​ൻ​റ നേ​തൃ​ത്വ​ത്തി​ലാ​ണ്. ഫി​ഷ​റീ​സ് രം​ഗ​ത്ത് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മു​ന്നൂ​റി​ലേ​റെ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ​യും നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​ടെ​യും ര​ച​യി​താ​വാ​ണ്.

ഡോ. ​രാ​മ​ച​ന്ദ്ര​ന് കീ​ഴി​ൽ 132 വി​ദ്യാ​ർ​ഥി​ക​ൾ ഗ​വേ​ഷ​ണം ന​ട​ത്തി ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. ഹോ​ള​ണ്ടി​ലെ ഡെ​ൽ​ഫ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണ് ഡോ. ​രാ​മ​ച​ന്ദ്ര​ൻ പോ​സ്​​റ്റ്​ പി.​എ​ച്ച്ഡി നേ​ടി​യ​ത്. വേ​മ്പ​നാ​ട്ട് കാ​യ​ലി​ലെ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ത്തെ കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് നേ​തൃ​തം ന​ൽ​കി​യ ഡോ. ​രാ​മ​ച​ന്ദ്ര​ൻ, സ​മു​ദ്ര​പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്മ​െൻറ് എ​ന്നി​വ ഐ​ച്ഛി​ക വി​ഷ​യ​ങ്ങ​ളാ​യി കു​ഫോ​സി​ൽ എം.​എ​സി കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala death news
News Summary - kerala death news
Next Story