Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
4937 പേർക്ക്കൂടി കോവിഡ്; 18 മരണം
cancel

4937 പേർക്ക്കൂടി കോവിഡ്; 18 മരണം

text_fields
bookmark_border
  • 60,761 പേർ നിലവിൽ ചികിത്സയിൽ
  • 24 മണിക്കൂറിനിടെ പരിശോധിച്ചത് 74,352 സാമ്പിളുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 4937 പേർക്ക്കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 5439 പേർകൂടി രോഗമുക്തരാകുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 29 പേർ ആരോഗ്യപ്രവർത്തകരുമാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

18 പേരുടെ മരണംകൂടി കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4016 ആയി. 24 മണിക്കൂറിനിടെ 74,352 സാമ്പിളുകളാണ് പരിശോധിച്ചത്. 6.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 60,761 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 9,46,910 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66.

രോഗമുക്തരായവരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം 368, കൊല്ലം 331, പത്തനംതിട്ട 589, ആലപ്പുഴ 214, കോട്ടയം 699, ഇടുക്കി 113, എറണാകുളം 486, തൃശൂര്‍ 494, പാലക്കാട് 185, മലപ്പുറം 570, കോഴിക്കോട് 866, വയനാട് 150, കണ്ണൂര്‍ 267, കാസര്‍ഗോഡ് 107.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂര്‍ 143, വയനാട് 131, കാസര്‍ഗോഡ് 109, ഇടുക്കി 58.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍, പാലക്കാട് 3 വീതം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം.

നിലവിൽ കോവിഡ് ബാധിച്ച് 60,761 പേർ ചികിത്സയിലാണ്. ഇതുവരെ ആകെ 1,07,01,894 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

നിരീക്ഷണത്തിൽ 2,53,595 പേർ

വിവിധ ജില്ലകളിലായി 2,53,595 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,44,085 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻറീനിലും 9510 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1071 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് ഹോട്ട്സ്പോട്ടുകൾകൂടി

ഇന്ന് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 430 ആയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story