Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
5,610 പേർക്ക്കൂടി കോവിഡ്; 67,795 പേർ ചികിത്സയിൽ
cancel

5,610 പേർക്ക്കൂടി കോവിഡ്; 67,795 പേർ ചികിത്സയിൽ

text_fields
bookmark_border
  • 6653 പേര്‍കൂടി രോഗമുക്തരായി; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,84,542
  • 24 മണിക്കൂറിനിടെ പരിശോധിച്ചത് 91,931 സാമ്പിളുകള്‍
  • 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 5,610 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1540 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യു.കെയില്‍ നിന്നുംവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയത്.

24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം: എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍ഗോഡ് 90.

28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇടുക്കി 7, എറണാകുളം, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ആകെ മരണം 3832

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇതുവരെ രോഗമുക്തരായത് 8,84,542 പേർ

അതേസമയം, 6,653 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330, എറണാകുളം 802, തൃശൂര്‍ 494, പാലക്കാട് 203, മലപ്പുറം 538, കോഴിക്കോട് 809, വയനാട് 354, കണ്ണൂര്‍ 354, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,84,542 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

425 ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,653 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,04,693 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,960 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story