മേനക ഗാന്ധിയുടെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു
text_fieldsതിരുവനന്തപുരം: മൃഗസംരക്ഷണത്തിനായി മേനക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘പീപിൾ ഫോർ അനിമൽസ്’ എന്ന എൻ.ജി.ഒയുടെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. പാലക്കാട് അമ്പലപ്പാറയിൽ ആന െചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷസന്ദേശങ്ങൾ പ്രചരിപ്പിച്ചതിൽ പ്രതിഷേധിച്ചാണിത്. ഇതുസംബന്ധിച്ച സന്ദേശങ്ങളും ഹാക്കർമാർ വെബ്സൈറ്റിൽ കുറിച്ചു. ഇതോടൊപ്പം സംഭവം നടന്ന പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ അടയാളപ്പെടുത്തിയ ഗൂഗ്ൾ മാപ്പും ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
പാലക്കാട്ട് ഗർഭിണിയായ ആനയുടെ ദുഃഖകരമായ അന്ത്യത്തെ മേനക ഗാന്ധി വൃത്തികെട്ട രാഷ്ട്രീയത്തിനായി വലിച്ചിഴച്ചെന്ന് വെബ്സൈറ്റിൽ കുറിച്ച സന്ദേശത്തിൽ പറയുന്നു. ‘വിദ്വേഷസന്ദേശങ്ങൾ പ്രചരിപ്പിക്കാനാണ് ബോധപൂർവം മലപ്പുറം ജില്ലയുടെ പേര് ചേർത്തത്. മുൻമന്ത്രിയും എം.പിയുമായ വ്യക്തി ഇത്തരത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് രാജ്യതാൽപര്യത്തിന് നിരക്കുന്നതല്ല. മലപ്പുറത്തെ ഹിന്ദു^മുസ്‍ലിം സൗഹാര്‍ദം തകര്‍ക്കാനാവാത്ത വിധം ശക്തമാണെന്നും’ വെബ്സൈറ്റിൽ കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.