Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീവിരുദ്ധതയും...

സ്​ത്രീവിരുദ്ധതയും സദാചാര പൊലീസിങ്ങും; ‘പി.സി. കുട്ടൻപിള്ള സ്പീക്കിങ്​’ നിർത്തിവെച്ചു

text_fields
bookmark_border
സ്​ത്രീവിരുദ്ധതയും സദാചാര പൊലീസിങ്ങും; ‘പി.സി. കുട്ടൻപിള്ള സ്പീക്കിങ്​’ നിർത്തിവെച്ചു
cancel

തിരുവനന്തപുരം: കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ പുതുതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടിയായ പി.സി. കുട്ടൻപിള്ള സ്പീക്കിങ്​ നിർത്തി. കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് പൊലീസ്​ സോഷ്യൽ മീഡിയ ടീം അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളിൽ സദാചാര പൊലീസിങ്ങുമായി എത്തുന്നവർക്ക്​ പിന്തുണ നൽകുന്നുവെന്ന്​ ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിൽ പരിപാടിക്കെതിരെ കടുത്ത വിമർശനമാണ്​ ഉയർന്നത്​. ഉള്ളടക്കത്തിൽ സദാചാര പൊലീസിങ്ങും സ്​ത്രീവിരുദ്ധതയും മാത്രമാ​െണന്ന ആരോപണവും ഉണ്ടായിരുന്നു. 

പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ലെന്ന്​ മനസിലാക്കിയതിനാലാണ്​ പരിപാടി നിർത്തിവെക്കുന്നതെന്ന്​ പൊലീസിൻെറ വിശദീകരണം. 

ജൂൺ ആറിന്​ യുട്യൂബിൽ അപ്​ലോഡ്​ ചെയ്​ത വിഡിയോ ഏഴുലക്ഷത്തിലധികം പേരാണ്​ കണ്ടത്​. കേരള പൊലീസ്​ സൈബർ വിഭാഗത്തിൻെറ നേതൃത്വത്തിൽ തുടങ്ങിയ പരിപാടി ടിക്​ടോക്​ വിഡിയോകളെ കളിയാക്കികൊണ്ടുള്ളതായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newscyber crimemoral policingmalayalam newsKerala Cyber PolicePC Kuttanpilla Speaking
News Summary - Kerala Cyber Police PC Kuttanpilla Speaking Series Stopped -Kerala news
Next Story