കസ്റ്റഡി മരണങ്ങൾ: ഹൈകോടതി ഇടപെടണമെന്ന് ഹരജി
text_fieldsകൊച്ചി: വർധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളിൽ ഹൈകോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹര ജി. കസ്റ്റഡി മരണം, പീഡനം, മൂന്നാംമുറ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തൽ, ക്രൂരത, അ ഴിമതി, ക്വട്ടേഷൻ കുറ്റകൃത്യങ്ങൾ, നിയമത്തിെൻറ ദുരുപയോഗം തുടങ്ങി െപാലീസ് ഉദ്യോ ഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും നടപടികളില്ലെന്ന് ചൂണ് ടിക്കാട്ടി ഇടുക്കി ചെപ്പുകുളം സ്വദേശി ജോർജ് െജ. വടക്കനാണ് ഹരജി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 15 വർഷത്തോളമായി പൊലീസിെൻറ ഭാഗത്തുനിന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി ഹരജിയിൽ പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെന്ന് കണ്ടെത്തിയ 1129 പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സേനയിൽ തുടരുന്നതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.
കസ്റ്റഡി മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയവർപോലും ഉദ്യോഗക്കയറ്റമടക്കം എല്ലാ ആനുകൂല്യങ്ങളും പറ്റി കഴിയുന്നു. ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിലനിർത്തരുതെന്ന സുപ്രീംകോടതി ഉത്തരവുകളൊന്നും ബാധകമാക്കുന്നില്ല. സേനയിലെ രാഷ്ട്രീയവത്കരണവും രാഷ്ട്രീയസ്വാധീനങ്ങളും മൂലം പൊലീസുകാരുടെ സംസ്കാരശൂന്യമായ എല്ലാ പ്രവർത്തനങ്ങൾക്കും ഭരണകൂടത്തിെൻറ പിന്തുണയും സംരക്ഷണവും ലഭിക്കുന്ന അവസ്ഥയുണ്ട്.
സംസ്ഥാനതലത്തിലും ജില്ലതലങ്ങളിലും രാഷ്ട്രീയത്തിന് അതീതവും സ്വതന്ത്രവുമായ സ്ഥിരം പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റികൾ രൂപവത്കരിക്കുക, മർദകരും നിയമലംഘകരുമായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും നിയമലംഘനങ്ങൾ ൈഹകോടതിയുടെ ശ്രദ്ധയിൽപെടുത്താനും കഴിയുംവിധം മജിസ്ട്രേറ്റുമാർക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കുക, കസ്റ്റഡി മർദനം, സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും നേരെ അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് തെളിഞ്ഞാൽ പൊലീസ് മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തിനകം സേനാംഗത്തെ പിരിച്ചുവിടുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
