ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
text_fieldsജോസഫ് മാത്യു, സെലിൻ
അടിമാലി: ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്പാലപ്പുഴയിൽ ജാേസഫ് മാത്യു (62 ) ഭാര്യ സെലിൻ (59) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ജോസഫ് മാത്യുവിന്‍റെ മൃതദേഹത്തിന് ഒരു ദിവസം പഴക്കമാണ് ഉള്ളത്.
സെലിൻ കിടപ്പ് മുറിയിലെ ബെഡിൽ മലർന്നാണ് കിടക്കുന്നത്. തലക്ക് മാരകമായ മുറിവ് ഉണ്ട്. കട്ടിലിനോട് ചേർന്ന് ചുറ്റികയും കമ്പിപ്പാരയും കിടപ്പുണ്ട്. താെട്ടടുത്ത മുറിയിലാണ് ജോസഫ് മാത്യു തൂങ്ങി മരിച്ചത്. വീട്ടിൽ നിന്നും ആളനക്കം ഇല്ലാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കാണ് സംഭവം പുറം ലോക മറിയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു.
6 മാസം മുൻപ് അമിതമായി ഗുളിക കഴിച്ച് ജാേസഫ് ജീവനാെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു. വീടുകളിൽ നിന്നും മലഞ്ചരക്ക് വസ്തുക്കൾ വാങ്ങി വിൽപ്പന നടത്തുന്ന തൊഴിലാണ് ചെയ്തിരുന്നത്. ഇരുവരും ഒറ്റക്കാണ് താമസം. മുണ്ടക്കയത്ത് നിന്നും 25 വർഷം മുൻപാണ് ഇവർ ആനകുളത്ത് എത്തിയത്.
മകൾ ലിഡ മരുമകൻ സനൂപ്. ഇവർ കോട്ടയത്താണ് താമസം. മൂന്നാർ ഡിവൈ.എസ്.പി. എ.ആർ. മനോജ്, മൂന്നാർ സി.ഐ. മനേഷ് പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. ഇൻക്വസ്റ്റ് നടപടി ബുധനാഴ്ച പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റുമോർട്ടത്തിന് മാറ്റുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

