Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗബാധ 19ൽ നിന്ന്​...

രോഗബാധ 19ൽ നിന്ന്​ 1.7 ശതമാനത്തിലേക്ക്; മു​ന്നിലോടി കേരളം

text_fields
bookmark_border
രോഗബാധ 19ൽ നിന്ന്​ 1.7 ശതമാനത്തിലേക്ക്; മു​ന്നിലോടി കേരളം
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ൺ തു​ട​ങ്ങു​േ​മ്പാ​ൾ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ 19 ശ​ത​മാ ​ന​വും കേ​ര​ള​ത്തി​ലാ​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടാം ഘ​ട്ട ലോ​ക്​​ഡൗ​ൺ ദി​ന​ങ്ങ​ളി​ൽ സം​സ്​​ഥാ​ന​ സാ​ന്നി​ധ് യം 1.7 ശ​ത​മാ​ന​ത്ത​ി​ലേ​ക്ക്​ താ​ഴ്​​ന്നു. കോ​വി​ഡ​്​ വ്യാ​പ​ന നി​ര​ക്ക്​ ഫ​ല​പ്ര​ദ​മാ​യി പി​ടി​ച്ചു​നി​ർ​ ത്താ​ൻ കേ​ര​ള​ത്തി​ന്​ ക​ഴി​െ​ഞ്ഞ​ങ്കി​ലും രാ​ജ്യ​ത്തെ ​ പൊ​തു​സ്​​ഥി​തി ​നേ​ർ വി​പ​രീ​ത​മാ​ണ്.

മാ​ർ​ച്ച്​ 24ന് ​ലോ​ക്ഡൗ​ൺ തു​ട​ങ്ങു​മ്പോ​ൾ രാ​ജ്യ​ത്തെ ആ​കെ കോ​വി‍ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 571ഉം ​കേ​ര​ള​ത്തി​ൽ 109ഉം ​ആ​യി​രു​ന്നു.ലോ​ക്ഡൗ​ൺ തു​ട​ങ്ങി ആ​ദ്യ ആ​ഴ്ച പി​ന്നി​ട്ട​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ൾ 1436ഉം ​കേ​ര​ള​ത്തി​ൽ 215ഉം ​ആ​യി. രാ​ജ്യ​ത്തെ രോ​ഗി​ക​ളു​ടെ 14 ശ​ത​മാ​ന​മാ​യി​രു​ന്നു സം​സ്​​ഥാ​നത്ത്​. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ര​ണ്ടാം ആ​ഴ്ച​യി​ലേ​ക്ക്​ ക​ട​ക്കു​േ​മ്പാ​ൾ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ൾ 4698 ആ​യി. കേ​ര​ള​ത്തി​ൽ 262ഉം. ​അ​ഞ്ചു ശ​ത​മാ​നം.

ആ​ദ്യ ലോ​ക്ഡൗ​ൺ അ​വ​സാ​നി​ച്ച 14ന് ​രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ൾ 9727ഉം ​കേ​ര​ള​ത്തി​ൽ 173ഉം ​ആ​യി. രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളി​ൽ 1.7 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ. രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്കി​ലും കേ​ര​ള​ത്തി​​െൻറ മു​ന്നേ​റ്റം പ്ര​ക​ടം. ലോ​ക്​​ഡൗ​ൺ തു​ട​ങ്ങു​മ്പോ​ൾ ഭേ​ദ​മാ​യ​വ​രി​ൽ പ​ത്ത് ശ​ത​മാ​ന​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ​ങ്കി​ൽ മൂ​ന്നാ​ഴ്​​ച പി​ന്നി​ട്ട​പ്പോ​ൾ 18 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യി. രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​ത്തി​ൽ 0.4 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ. ശനിയാഴ്​ച കേരളത്തിൽ നാല്​ പുതിയ കോവിഡ്​ കേസുകളാണ്​ സ്​ഥിരീകരിച്ചത്​.

Show Full Article
TAGS:covid 19 kerala pinarayi vijayan 
News Summary - kerala covid updates
Next Story