കേരളത്തിൽ 83 പേർക്ക് കൂടി കോവിഡ്; 62 പേർക്ക് രോഗമുക്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 62 പേർ രോഗ മുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2244 ആയി. ഇതിൽ 1258 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 2,18,949 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1922 പേർ ആശുപത്രിയിലാണ്. ഇന്ന് മാത്രം 231 പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 5044 പേരുടെ സാമ്പിൾ പരിശോധിച്ചു. ഇതുവരെ 1,03,157 പേരുടെ സാമ്പിളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.
വിദേശത്തുനിന്നുള്ളവർ 27, മറ്റുസംസ്ഥാനത്തുനിന്ന് 37, സമ്പർക്കം 14, ആരോഗ്യ പ്രവർത്തകർ 5 എന്നിങ്ങനെയാണ് ഇന്നത്തെ രോഗബാധിതരുടെ എണ്ണം. തൃശൂരിൽ സമ്പർക്കം മൂലം കോർപ്പറേഷനിലെ 4 ശുചീകരണത്തൊഴിലാളികൾക്കും നാല് ചുമട്ടു തൊഴിലാളികൾക്കും രോഗം ബാധിച്ചു.
മറ്റുസംസ്ഥാനങ്ങളിൽനിന്ന് വന്ന രോഗബാധിതരുടെ എണ്ണം: മഹാരാഷ്ട്ര 20, ഡൽഹി 7, തമിഴ്നാട്, കർണാടക 4 വീതം, ബംഗാൾ, മധ്യപ്രദേശ് ഒന്നുവീതം.
കോവിഡ് ബാധിച്ച് മരിച്ച കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദിൻെറ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.
അഞ്ചുദിവസത്തെ ഇടവേളക്കുശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അവസാന പ്രതിദിന വാർത്താസമ്മേളനം. അതിന് ശേഷം തുടർച്ചയായി മൂന്നുദിവസം രോഗബാധിതരുടെ എണ്ണം 100ന് മുകളിൽ കടന്നിരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചത്:
തൃശൂർ 25 ,
കൊല്ലം 8 ,
കോട്ടയം 2 ,
പത്തനംതിട്ട 5,
എറണാകുളം 2 ,
മലപ്പുറം 10,
പാലക്കാട് 13 ,
കോഴിക്കോട് 1,
കണ്ണൂർ 7 ,
കാസർകോട് 10
ഇന്ന് രോഗമുക്തി നേടിയവർ:
തിരുവനന്തപുരം 16,
കൊല്ലം 2 ,
എറണാകുളം 6 ,
തൃശൂർ 7 ,
മലപ്പുറം 2 ,
പാലക്കാട് 13 ,
കോഴിക്കോട് 3 ,
കണ്ണൂർ 8 ,
കാസർകോട് 5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
