ടി.പി.ആർ വീണ്ടും ഉയർന്നു; 18,582 പേര്‍ക്ക് കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,94,57,951 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
17,626 പേര്‍ക്ക് സമ്പർക്ക രോഗബാധ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2580, തൃശൂര്‍ 2403, കോഴിക്കോട് 2330, എറണാകുളം 2150, പാലക്കാട് 1238, കണ്ണൂര്‍ 1166, കൊല്ലം 1084, ആലപ്പുഴ 922, കോട്ടയം 874, തിരുവനന്തപുരം 894, ഇടുക്കി 587, പത്തനംതിട്ട 498, വയനാട് 492, കാസര്‍ഗോഡ് 408 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, പത്തനംതിട്ട, പാലക്കാട് 7 വീതം, കൊല്ലം 6, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 4 വീതം, എറണാകുളം 3, തിരുവനന്തപുരം, ഇടുക്കി 2 വീതം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
20,089 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,089 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1614, പത്തനംതിട്ട 627, ആലപ്പുഴ 1199, കോട്ടയം 672, ഇടുക്കി 307, എറണാകുളം 1885, തൃശൂര്‍ 2536, പാലക്കാട് 2243, മലപ്പുറം 2987, കോഴിക്കോട് 2497, വയനാട് 658, കണ്ണൂര്‍ 1047, കാസര്‍ഗോഡ് 643 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,92,367 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി
കോവിഡ് വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി ഇന്നെത്തും
തിരുവനന്തപുരം: കേരളത്തിലെ തീവ്ര കോവിഡ് വ്യാപന സാഹചര്യം അവലോകനം ചെയ്യാനും കൂടുതല്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉന്നതരുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ നാലുവരെയാണ് സർക്കാർതല ചര്‍ച്ച. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റ് ഉന്നതര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഞായറാഴ്ച തന്നെ എത്തിയിട്ടുണ്ട്.
വാക്‌സിനേഷന്‍ യജ്ഞം ഒരാഴ്ച നൽകിയത് 24 ലക്ഷത്തിലധികം പേര്‍ക്ക്
തിരുവനന്തപുരം: ആഗസ്റ്റ് ഒമ്പതിന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ ഞായറാഴ്ച വരെ 24,16,706 പേർക്ക് വാക്സിന് നല്കി. ആദ്യ ദിവസങ്ങളില്‍ വാക്സിൻ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്സിന് ലഭ്യമായതോടെ എണ്ണം വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ യജ്ഞം നടത്തിയത്. ഞായറാഴ്ച 3,24,954 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയതായും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്ഥാനത്തിന് ഞായറാഴ്ച അഞ്ചുലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായി. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തുവരുന്നു.
1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

