Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്ത്​ ഇന്ന്​ 38460 പേർക്ക്​ കോവിഡ്​, 26,662 പേർക്ക്​ രോഗമുക്​തി; 54 മരണം

text_fields
bookmark_border
സംസ്​ഥാനത്ത്​ ഇന്ന്​  38460 പേർക്ക്​ കോവിഡ്​, 26,662 പേർക്ക്​ രോഗമുക്​തി; 54  മരണം
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 38460 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 54 പേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 5682 ആയി. 4,02,650 പേരാണ്​ ചികിത്സയിലുള്ളത്​. നാളെമുതൽ സംസ്​ഥാനത്ത്​ സമ്പൂർണ ലോക്​ഡൗൺ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സൗജന്യ ഭക്ഷ്യകിറ്റ്​ അടുത്തയാഴ്ച മുതൽ കൊടുത്തുതുടങ്ങൂം. അതിഥി തൊഴിലാളികൾക്കും കിറ്റ്​ നൽകും. 18 -45 വയസ്സ്​ പ്രായമുള്ളവരിൽ മറ്റ്​ രോഗമുള്ളവർക്ക്​ ആദ്യഘട്ടത്തിൽ വാക്​സിൻ നൽകും.

ഇന്ന്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം ജില്ല തിരിച്ച്​

എറണാകുളം 5361,

കോഴിക്കോട് 4200,

തിരുവനന്തപുരം 3950,

മലപ്പുറം 3949,

തൃശൂര്‍ 3738,

കണ്ണൂര്‍ 3139,

പാലക്കാട് 2968,

കൊല്ലം 2422,

ആലപ്പുഴ 2160,

കോട്ടയം 2153,

പത്തനംതിട്ട 1191,

വയനാട് 1173,

ഇടുക്കി 1117,

കാസര്‍കോട്​ 939


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂര്‍ 3711, കണ്ണൂര്‍ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസര്‍ഗോഡ് 908 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, വയനാട് 14, തൃശൂര്‍ 13, എറണാകുളം, കാസര്‍ഗോഡ് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2363, കൊല്ലം 1405, പത്തനംതിട്ട 860, ആലപ്പുഴ 1745, കോട്ടയം 3063, ഇടുക്കി 391, എറണാകുളം 2735, തൃശൂര്‍ 1837, പാലക്കാട് 3200, മലപ്പുറം 3224, കോഴിക്കോട് 3194, വയനാട് 277, കണ്ണൂര്‍ 1664, കാസര്‍ഗോഡ് 704 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

4,02,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,16,177 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,50,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,20,652 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61,036 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്.

ഇന്ന് 65 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala covid updates 7nth may 2021
Next Story