Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന്‍ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല്‍ സ്വദേശി മംഗളാനന്ദന്‍ (67), കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന്‍ (62), തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട് (80), തിരുവള്ളൂര്‍ സ്വദേശി രാജന്‍ (74), തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഫാത്തിമ ബീവി (77), പറപ്പൂക്കര സ്വദേശി കുട്ടന്‍ (72), പറവട്ടി സ്വദേശിനി ഫാത്തിമ (88), മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ് (82), എആര്‍ നഗര്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (63), അക്കാപറമ്പ് സ്വദേശി മരക്കാര്‍ (83), കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന്‍ (71), ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ (68), കുതിരവട്ടം സ്വദേശി മണി (65), വെസ്റ്റ് ഹില്‍ സ്വദേശിനി ശാന്ത (82), പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി (69), വടകര സ്വദേശി അസീസ് (62), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പവിത്രന്‍ (60), കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ (68), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (77), കാസര്‍ഗോഡ് തെക്കില്‍ സ്വദേശി കണ്ണന്‍ (68), സെറാമിക് റോഡ് സ്വദേശിനി നഫീസ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 2418 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

മലപ്പുറം 623, കോഴിക്കോട് 534, തൃശൂര്‍ 461, എറണാകുളം 360, കോട്ടയം 386, കൊല്ലം 378, തിരുവനന്തപുരം 204, പാലക്കാട് 178, ആലപ്പുഴ 256, കണ്ണൂര്‍ 176, വയനാട് 201, പത്തനംതിട്ട 146, ഇടുക്കി 145, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story