Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്; 24 മരണങ്ങൾ

text_fields
bookmark_border
6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്; 24 മരണങ്ങൾ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്​ സ്​ഥിരീകരിച്ചു. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍കോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന്‍ (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന്‍ (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന്‍ (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന്‍ (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര്‍ സ്വദേശി ശങ്കരന്‍ (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന്‍ (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന്‍ (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന്‍ (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (67), പേരാവൂര്‍ സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര്‍ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1692 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. എറണാകുളം 471, തൃശൂര്‍ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂര്‍ 238, പാലക്കാട് 183, ഇടുക്കി 146, കാസര്‍ഗോഡ് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര്‍ 7, തൃശൂര്‍ 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 578, പത്തനംതിട്ട 230, ആലപ്പുഴ 471, കോട്ടയം 623, ഇടുക്കി 93, എറണാകുളം 845, തൃശൂര്‍ 834, പാലക്കാട് 172, മലപ്പുറം 906, കോഴിക്കോട് 825, വയനാട് 105, കണ്ണൂര്‍ 138, കാസര്‍ഗോഡ് 152 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 81,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story