
ഇന്ന് 5042 പേർക്ക് കോവിഡ്; 4640 പേർക്ക് രോഗമുക്തി
text_fieldsഇന്ന് സംസ്ഥാനത്ത് 5042 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4788 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 29 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലകളിൽ
എറണാകുളം 705
തിരുവനന്തപുരം 700
കോഴിക്കോട് 641
മലപ്പുറം 606
കൊല്ലം 458
തൃശൂര്‍ 425
കോട്ടയം 354
കണ്ണൂര്‍ 339
പാലക്കാട് 281
കാസര്‍കോട് 207
ആലപ്പുഴ 199
ഇടുക്കി 71
വയനാട് 31
പത്തനംതിട്ട 25
23 മരണങ്ങൾ
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72),
കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍ (82),
ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബര്‍ട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകര്‍ (69), അരൂര്‍ സ്വദേശി ശാര്‍ങധരന്‍ (72),
കോട്ടയം പേരൂര്‍ സ്വദേശി ജോര്‍ജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63),
എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74),
തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണന്‍ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67),
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരന്‍ (68),
കോഴിക്കോട് നടപുറം സ്വദേശി രാഘവന്‍ (68),
കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുള്‍ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാന്‍ (69), എന്നിവരുടെ മരണം കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 859 ആയി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം
എറണാകുളം 587
തിരുവനന്തപുരം 532
കോഴിക്കോട് 609
മലപ്പുറം 545
കൊല്ലം 451
തൃശൂര്‍ 413
കോട്ടയം 348
കണ്ണൂര്‍ 212
പാലക്കാട് 188
കാസര്‍കോട് 187
ആലപ്പുഴ 194
ഇടുക്കി 36
വയനാട് 24
പത്തനംതിട്ട 12
4640 പേർക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 910, കൊല്ലം 283, പത്തനംതിട്ട 102, ആലപ്പുഴ 387, കോട്ടയം 400, ഇടുക്കി 61, എറണാകുളം 236, തൃശൂര്‍ 285, പാലക്കാട് 327, മലപ്പുറം 757, കോഴിക്കോട് 507, വയനാട് 90, കണ്ണൂര്‍ 130, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,27,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2964 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
4 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
24 മണിക്കൂറിനിടെ 38,696 സാമ്പിളുകൾ
24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,481 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
