Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലും കോവിഡ്...

കേരളത്തിലും കോവിഡ് കുതിക്കുന്നു; ചികിത്സയിൽ 16,308 പേർ

text_fields
bookmark_border
covid kerala
cancel

തിരുവനന്തപുരം: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടന്നതോടെ കേരളത്തിലും ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്​ധർ. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്. ഡൽഹിയും മഹാരാഷ്​​ട്രയുമാണ്​ കോവിഡ്​ കുടൂതലുള്ള മറ്റു​ സംസ്ഥാനങ്ങൾ. ഒറ്റ ദിവസം കൊണ്ടാണ്​ 30 ശതമാനം വർധന​. കേരളത്തിൽ സജീവ രോഗികൾ 16,308 ആണ്. മാർച്ച് ഒന്നിന്​ ഇത് 475 ആയിരുന്നു.

ഏപ്രിലിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ. കേരളം 16,000 കടന്നെങ്കിൽ മഹാരാഷ്ട്രയിൽ എണ്ണായിരത്തിലധികം. രാജസ്ഥാൻ, ഛത്തീസ്​ഗഢ്​​, ഹരിയാന, ഹിമാചൽ പ്രദേശ്​, ഒഡീഷ സംസ്ഥാനങ്ങളിലും രോഗികൾ കൂടുകയാണ്​. പരിശോധന സാമ്പിളിൽ 50 ശതമാനത്തിലും ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി 1.16 കണ്ടെത്തി.

കഴിഞ്ഞമാസം 36 ശതമാനമായിരുന്നു. വൈറസ്​ അതിവേഗം വ്യാപിക്കുന്നതിന്‍റെ സൂചനയാണിത്​. എന്നാൽ, ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നിട്ടില്ല​. അടുത്ത 10 ദവിസം വരെ വ്യാപനത്തോത്​ ഉയർന്നുനിൽക്കാമെന്നാണു​ വിലയിരുത്തൽ. ആൾക്കൂട്ടവും തിരക്കും കൂടുന്ന ഉത്സവ സീസണിൽ കോവിഡ് കേസ്​ കൂടാറുണ്ടെന്നതാണ് കേരളത്തിലെ യാഥാർഥ്യം. വിഷുവും പെരുന്നാളും ഒന്നിച്ചെത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ്​ ആരോഗ്യവിദഗ്​ധരുടെ മുന്നറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Kerala Covid Update 2023 April 13
Next Story