Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: രണ്ടാംദിനവും സംസ്ഥാനത്ത് 3000ലേറെ രോഗികൾ

text_fields
bookmark_border
covid test 8322
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു. ഇന്ന് 3419 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 3488 പേർക്കായിരുന്നു രോഗബാധ. ഇന്ന് ഏഴ് മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ -1072. തിരുവനന്തപുരത്ത് 604 പുതിയ രോഗികളുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ. രോഗികൾ വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 18,435 ആയിരിക്കുകയാണ്.

രാജ്യത്താകെയും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 8,822 പേർക്കാണ് ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 15 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 53,637 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala covid update
Next Story