Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് 418 പേർക്ക് കോവിഡ്; 454 പേര്‍ രോഗമുക്തരായി

text_fields
bookmark_border
സംസ്ഥാനത്ത് 418 പേർക്ക് കോവിഡ്; 454 പേര്‍ രോഗമുക്തരായി
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി.

ജില്ലകളിൽ ഇന്നത്തെ രോഗികളുടെ എണ്ണം: എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസർകോട് 2.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113, തൃശൂര്‍ 51, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 44, വയനാട് 11, കണ്ണൂര്‍ 12, കാസര്‍കോട് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala covid update 01 april 2022
Next Story