Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കോവിഡ്; 629 സമ്പർക്കം, ഉറവിടമറിയാതെ 43 കേസ്

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കോവിഡ്; 629 സമ്പർക്കം, ഉറവിടമറിയാതെ 43 കേസ്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 172 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമായിട്ടില്ല.

രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 222,
എറണാകുളം 98,
പാലക്കാട് 81,
കൊല്ലം 75,
തൃശൂര്‍ 61,
കാസര്‍ഗോഡ് 57,
ആലപ്പുഴ 52,
ഇടുക്കി 49,
പത്തനംതിട്ട 35,
കോഴിക്കോട് 32,
മലപ്പുറം 25,
കോട്ടയം 20,
കണ്ണൂര്‍ 13,
വയനാട് 1.

കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 48 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, കോട്ടയം ജില്ലയിലെ 12 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്‍കോച് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

172 പേർക്ക് രോഗമുക്തി 

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്,

ആലപ്പുഴ -32
തിരുവനന്തപുരം -25 (ആലപ്പുഴ 1, കൊല്ലം 1, പത്തനംതിട്ട1),
തൃശൂര്‍, കണ്ണൂര്‍ -21
പത്തനംതിട്ട - 16
കാസര്‍കോട് -12
പാലക്കാട് -11
കോട്ടയം, കോഴിക്കോട് (തിരുവനന്തപുരം1) - 9
എറണാകുളം - 8 (ആലപ്പുഴ 1),
ഇടുക്കി - 5
കൊല്ലം -3
ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്. 

ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂര്‍ (4), ചെറുതാഴം (14), നടുവില്‍ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാര്‍ഡുകളും), കുമ്മിള്‍ (എല്ലാ വാര്‍ഡുകളും), കടയ്ക്കല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂര്‍ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (3), മറവന്‍തുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് (കണ്ടൈന്‍മെന്റ് സോണ്‍: 12), പിണറായി (9), കുറ്റ്യാട്ടൂര്‍ (13), ഏഴോം (7), മാട്ടൂല്‍ (10), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 318 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala covid table today -kerala news
Next Story