Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ബാധിതരുടെ എണ്ണം...

കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ട -പിണറായി 

text_fields
bookmark_border
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ട -പിണറായി 
cancel

തിരുവനന്തപുരം: രോഗികളുടെ എണ്ണം കൂടുന്നതിൽ വല്ലാതെ പരിഭ്ര​മമോ ആശങ്കയോ വേ​ണ്ടതില്ലെന്ന്​ മുഖ്യമന്ത്രി. ലോക്​ഡൗൺ ഇളവുകളെ തുടർന്നു ഇതരനാടുകളിൽ നിന്നുള്ള തിരിച്ചുവരവുണ്ടാക​ു​േമ്പാൾ രോഗവർധന പ്രതീക്ഷിച്ചതാണ്​. ഇൗ സ്​ഥിതിവിശേഷം മുന്നിൽകണ്ടുള്ള പ്രതിരോധ പ്ലാനാണ്​ തയാറാക്കിയിരിക്കുന്നത്​. സംസ്​ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12,191 ​െഎസൊലേഷൻ കിടക്കകൾ സജ്ജമാണ്​. 1,296 സർക്കാർ ആശുപത്രികളിൽ 49,702 കിടക്കകളും 1,369 ​​െഎ.സി.യു കിടക്കകളും 1,045 വ​െൻറിലേറ്ററുകളും തയാറാക്കിയിട്ടുണ്ട്​. 

866 സ്വകാര്യ ആശുപത്രികളലെ 81,904 കിടക്കകളും 659 ​െഎ.സി.യു കിടക്കകളും 1,578 വ​െൻറിലേറ്ററുകളും തയാറാണ്​. 851 കോവിഡ്​ ​കെയർ സ​െൻററുകളും സംസ്​ഥാനത്തുണ്ട്​. അതുകൊണ്ട്​ േരാഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വേണ്ട. സമ്പർക്കത്തിലൂടെയുള്ള വ്യാപനം ഒഴിവാക്കലിനാണ്​ ഇനി ശ്രദ്ധ കൊടു​​േക്കണ്ടത്​. ഇതിനാണ്​ ടെസ്​റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്​. 

100 സാമ്പിളിൽ 1.7 പേർക്ക്​ കോവിഡ്​ 

100 സാമ്പിളുകൾ പരിശോധിക്കു​േമ്പാൾ സംസ്​ഥാനത്ത്​ 1.7 ആളുകളാണ്​ വൈറസ്​ ബാധിതരാകുന്നത്​. ടെസ്​റ്റ്​ ​േപാസിറ്റിവ്​ റേറ്റ്​ (ടി.പി.ആർ) 1.7 ശതമാനം. രാജ്യത്ത്​ ഇത്​ അഞ്ച്​ ശതമാണ്​. കൊറിയയപ്പോലെ ടി.പി.ആർ രണ്ട്​ ശതമാനത്തിലേക്ക്​ താഴെയെത്തിക്കാനാണ്​ ​​പല രാജ്യങ്ങളും ശ്രമിക്കുന്നത്​. സംസ്​ഥാനം നേര​​ത്തേ ഇൗ സുരക്ഷിത നില കൈവരിച്ചിട്ടുണ്ട്​. കേസ്​ ​െഫറ്റാലിറ്റി റേറ്റ്​ (സി.എഫ്​.ആർ) ​േകരളത്തിൽ 0.5 ശതമാനമാണ്​​. സി.എഫ്​.ആറും ടി.പി.ആറും ഉയർന്ന നിരക്കിലാവു​േമ്പാഴാണ്​ പരിശോധനയു​െട കുറവിനെ സൂചിപ്പിക്കുന്നത്​.

ദശലക്ഷത്തിന്​ 2335 പരിശോധനകൾ

ഒരു ദശലക്ഷത്തിന്​ 2335 പരിശോധനകളാണ്​ ഇവിടെ നടക്കുന്നത്​. കേരളത്തിൽ 71 പരിശോധനകൾ നടത്തു​േമ്പാഴാണ്​ ഒരാൾ പോസിറ്റിവാണെന്ന്​ കണ്ടെത്തുന്നത്​. രാജ്യ​​ത്ത്​ 23 ടെസ്​റ്റുകൾ നടത്തു​േമ്പാൾ ഒരാൾക്ക്​ രോഗം കണ്ടെത്തുന്നത്​. പരിശോധനകൾ അഖിലേന്ത്യ ശരാശരിയെക്കാൾ മൂന്നിരട്ടിയാണ്​ കേരളത്തിലെന്നാണ്​ ഇൗ കണക്കുകൾ സൂചിപ്പിക്കുന്നത്​. എല്ലാ ഇനത്തിലുമായി 80,091 പരിശോധനകളാണ്​ കേരളത്തിൽ നടന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Covid In Kerala
News Summary - Kerala Covid spreading case -Kerala News
Next Story