െഎ.സി.യു കിടക്കകൾ കൂട്ടും; വെൻറിലേറ്റർ സൗകര്യവും: കോവിഡിനെതിരെ പൊരുതാനുറച്ച് കേരളം
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിനിടയിലെ തീവ്രവ്യാപനം ചെറുക്കാൻ െഎ.സി.യു കിടക്കകളും വെൻറിലേറ്റർ സൗകര്യവും കൂടുതൽ സജ്ജമാക്കാൻ മെഡിക്കൽ കോളജുകൾക്കടക്കം ആശുപത്രികൾക്ക് സർക്കാർ നിർദേശം. ആശുപത്രി കിടക്കകൾ നിറയുന്നത് കണക്കിലെടുത്ത് അടിയന്തര ക്രമീകരണം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ കഴിയാൻ അനുവദിക്കുന്നത് തുടരും. എന്നാല്‍ വീടുകളിൽ സൗകര്യമില്ലാത്തവർക്കും മുറിയില്‍ ശൗചാലയസൗകര്യം ഇല്ലാത്തവർക്കും തേദ്ദശസ്ഥാപനങ്ങളുടെ േനതൃത്വത്തിൽ സൗകര്യമൊരുക്കാനാണ് നിർദേശം.
നേരേത്തയുണ്ടായിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ഭൂരിഭാഗവും കോവിഡ് വ്യാപനം കുറഞ്ഞതോടെ അവസാനിപ്പിച്ചിരുന്നു. പഞ്ചായത്തുകൾ ഇനി സ്വന്തം നിലക്ക് സൗകര്യമൊരുക്കണം. രണ്ടാഴ്ച മുമ്പുള്ള കണക്കുമായി നോക്കുേമ്പാൾ പ്രതിദിനം 200-250 വെര രോഗികൾ കൂടുതലായി ആശുപത്രികളിൽ എത്തുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 11 ശതമാനം പേർ കോവിഡ് ബാധിതരാണെന്നും ശേഷിക്കുന്ന 89 ശതമാനം വരാൻ സാധ്യതയുള്ളവരാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. അതിനെ ചെറുക്കാനുള്ള പ്രതിരോധ ദൗത്യത്തിനാണ് സർക്കാർ രൂപം നൽകുന്നത്. കൂട്ടപ്പരിശോധനയും കൂട്ട വാക്സിേനഷനും ഇതിെൻറ ഭാഗമാണ്. കൂട്ടപ്പരിശോധനകളില് രോഗികൾ കൂടിയാലും നേരിടാൻ കേരളം സജ്ജമാണ്- മന്ത്രി പറഞ്ഞു.
അതിർത്തികളിൽ നിയന്ത്രണം
സംസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് വയനാട് ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ചെക്പോസ്റ്റുകളിൽ പരിശോധനയുണ്ടാകും.
കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഈ വഴികളിലൂടെ കേരളത്തിലെത്താം. തിരിച്ചുള്ള യാത്രക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തമിഴ്നാട് അധികൃതരെ കാണിക്കണം. മുത്തങ്ങ വഴി കർണാടകയിലേക്ക് പോകുന്നവർക്കും നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
അതിരപ്പിള്ളി മലക്കപ്പാറ അതിർത്തിയിൽ തമിഴ്നാടിെൻറ ചെക്ക്പോസ്റ്റിൽ കർശന നിയന്ത്രണം തുടരുകയാണ്. മലക്കപ്പാറയിലെ കേരള ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയുണ്ടെങ്കിലും തുറന്നിട്ടിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള വാഹനങ്ങൾക്ക് വാളയാർ അതിർത്തിയിൽ പരിശോധന കർശനമാക്കി. യാത്രക്കാർക്ക് തമിഴ്നാടിലേക്ക് കടക്കാൻ ഇ-പാസ് നിർബന്ധമാണ്. അതേസമയം, വാളയാറിൽ കേരള പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തുന്നില്ല. നിലമ്പൂർ നാടുകാണി ചുരത്തിൽ ക്യാമ്പ് ചെയ്താണ് പൊലീസ് പരിശോധന ശക്തമാക്കിയത്.
കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് മാത്രമേ ചെറിയ ഇളവ് അനുവദിക്കുന്നുള്ളൂ.
ദക്ഷിണ കന്നടയിൽ നിന്നും കേരളത്തിലേക്കും, തിരിച്ചും പരിശോധനക്ക് നീക്കം തുടങ്ങി. നിലവിൽ ദക്ഷിണ കന്നടയിലേക്ക് കടന്നുപോകുന്നവർക്ക് അതിർത്തിയിൽ കർണാടകയുടെ പരിശോധനയുണ്ടെങ്കിലും കർശനമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

