Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യത്തിന് കുറിപ്പടി; ...

മദ്യത്തിന് കുറിപ്പടി; ഡോക്ടർ പുലിവാലുപിടിച്ചു, ഒടുവിൽ ക്ഷ​മാ​പ​ണം

text_fields
bookmark_border
മദ്യത്തിന് കുറിപ്പടി;  ഡോക്ടർ പുലിവാലുപിടിച്ചു, ഒടുവിൽ ക്ഷ​മാ​പ​ണം
cancel

പ​റ​വൂ​ർ: മ​ദ്യം ക​ഴി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് കു​റി​പ്പ​ടി എ​ഴു​തി​യ ഡോ​ക്ട​ർ പു​ലി​വാ​ലു​പി​ടി​ച്ചു. ഡോ​ക ്ട​ർ ന​ൽ​കി​യ കു​റി​പ്പ​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ്​ സ​ർ​ക്കി​ ൾ ഇ​ൻ​സ്പെ​ക്ട​ർ ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി. ത​മാ​ശ​ക്ക് താ​ൻ അ​യ​ച്ച പോ​സ്​​റ്റ്​ സു​ഹൃ​ത്തു​ക്ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന്​ ക്ഷ​മാ​പ​ണം എ​ഴു​തി​ന​ൽ​കി​യെ​ങ്കി​ലും എ​ക്സൈ​സ് വ​കു​പ്പ് വി​വ​രം പൊ​ലീ​സി​ന്​ കൈ​മാ​റി.

പ​റ​വൂ​രി​ലെ ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​യ എം.​ഡി. ര​ഞ്ജി​ത്താ​ണ് ത​​െൻറ ലെ​റ്റ​ർ​പ്പാ​ഡി​ൽ 48കാ​ര​നാ​യ യു​വാ​വി​​െൻറ പേ​രുെ​വ​ച്ച് കു​റി​പ്പ​ടി ത​യാ​റാ​ക്കി വാ​ട്​​സ്​​ആ​പ്പി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡ്​ ബ്രാ​ണ്ടി 60 എം.​എ​ൽ വീ​തം മൂ​ന്നു​നേ​രം സേ​വി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​തോ​ടൊ​പ്പം സോ​ഡ​യും ട​ച്ചി​ങ്​​സാ​യി ക​പ്പ​ല​ണ്ടി​യും​കൂ​ടി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ത​രം​ഗ​മാ​യ​തോ​ടെ കു​റി​പ്പ​ടി​യു​മാ​യെ​ത്തി​യാ​ൽ മ​ദ്യം കി​ട്ടു​മോ എ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യോ എ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യി പ​ല​രും എ​ക്സൈ​സ് ഓ​ഫി​സി​ൽ എ​ത്തി​യി​രു​ന്ന​താ​യി സി.​ഐ ടി.​എ. സ​ജി​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - kerala covid news
Next Story