Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ...

കണ്ണൂരിൽ പു​റ​ത്താ​യ​ത്​ 9000 പേ​രു​ടെ കോവിഡ്​ വി​വ​ര​ങ്ങ​ൾ

text_fields
bookmark_border
കണ്ണൂരിൽ പു​റ​ത്താ​യ​ത്​ 9000 പേ​രു​ടെ കോവിഡ്​ വി​വ​ര​ങ്ങ​ൾ
cancel

കണ്ണൂർ: ജി​ല്ല​യി​ൽ കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​യും മേ​ൽ​വി​ലാ​സ ​വും മൊ​ബൈ​ൽ ന​മ്പ​റും അ​ട​ക്ക​മു​ള്ള വി​വ​രം​ ചോ​ർ​ന്നു. കാ​സ​ർ​കോ​െ​ട്ട രോഗികളുടെ വി​വ​ര​ം പു​റ​ത്താ ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കണ്ണൂരിലും വി​വ​ര ചോ​ർ​ച്ച​. ഗൂ​ഗി​ൾ മാ​പ്പി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി അ​പ്​​ലോ​ ഡ്​​ ചെ​യ്​​ത വി​വ​ര​ങ്ങ​ളു​ടെ ലി​ങ്കാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്​​.

രോ​ഗി​ക​ളു​ടെ​യും സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം പേ​രു​ടെയും വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. സൈ​ബ​ർ​സെ​ൽ ഇവ ഗൂ​ഗി​ൾ​മാ​പ്പു​മാ​യി ചേ​ർ​ത്ത്​ വെ​ബ്​​ലി​ങ്ക്​ ത​യാ​റാ​ക്കി പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ അ​യ​ച്ചി​രു​ന്നു. ഇ​താ​ണ്​ ചോ​ർ​ന്ന​തെ​ന്ന്​ ക​രു​തു​ന്നു.

ക​ണ്ണൂ​രി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ൾ എ​ന്ന വി​വ​ര​ണ​ത്തോ​ടെ​യാ​ണ്​ ലി​ങ്ക്​ പ്ര​ച​രി​ച്ച​ത്. സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ലി​ങ്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി. ലി​ങ്ക്​ തു​റ​ക്കു​ന്ന വി​ൻ​ഡോ​യി​ൽ ചു​വ​പ്പ്​ വൃ​ത്ത​ത്തി​ൽ തൊ​ട്ടാ​ൽ രോ​ഗി​ക​ളു​ടെ പൂ​ർ​ണ​വി​വ​ര​വും വ​യ​ല​റ്റി​ൽ പ്രൈ​മ​റി കോ​ൺ​ടാ​ക്​​റ്റ്​ പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​രു​ടെ​യും പ​ച്ച​യി​ൽ സെ​ക്ക​ൻ​ഡ​റി ​േകാ​ൺ​ടാ​ക്​​റ്റ്​ ലി​സ്​​റ്റി​ലു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ളും ല​ഭി​ക്കും.

രോ​ഗി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യും ദൂ​ര​വും അ​ട​ക്ക​മു​ള്ളവ ചോ​ർ​ന്നി​ട്ടു​ണ്ട്. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്​​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നാ​വാം വി​വ​ര​ം ചോ​ർ​ന്ന​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ലി​ങ്ക്​ പു​റ​ത്താ​യ​ത്​ ഗു​രു​ത​ര വീ​ഴ്​​ച​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​ന്​ ന​ൽ​കു​മെ​ന്നും​ ക​ണ്ണൂ​ർ ക​ല​ക്​​ട​ർ ടി.​വി. സു​ഭാ​ഷ്​ പ​റ​ഞ്ഞു.

Show Full Article
TAGS:covid 19 kannur news malayalam news 
News Summary - kerala covid news updates
Next Story