സംസ്ഥാനത്ത് ഏഴുപേർക്ക് കൂടി കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് വ ീതം പേർക്കും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 21044പേരാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്ത ിലുള്ളത്. ഇന്ന് ഏഴുപേരാണ് രോഗമുക്തരായത്.
കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത് തകയാണ്. സംസ്ഥാനത്തിൻെറ ഇടപെടലുകളിൽ കേന്ദ്രത്തിന് സംതൃപ്തി ഉള്ളതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തീവ്ര ബാധിത പ്രദേശങ്ങൾ ഒഴികെയുള്ളിടങ്ങളിലെ കടകൾ തുറക്കാൻ അനുമതിയുണ്ട്. സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചാണ് കടകൾ തുറക്കേണ്ടത്. തുറക്കുന്നതിന് മുമ്പ് കടകൾ അണുവിമുക്തമാക്കുന്നത് ഉറപ്പാക്കണം.
സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വലിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഇവിടങ്ങളിലെ ജില്ല ഭരണകൂടം ഒരു വിട്ടുവീഴ്ചയും കാണിക്കരുത്. അനധികൃതമായി വരുന്നത് ആരായാലും തടയണം.
ക്ഷേമനിധി പെൻഷൻ ആനുകൂല്യം ലഭിക്കാത്ത ബി.പി.എൽ കുടുംബങ്ങൾക്ക് ആയിരം രൂപ നൽകും.
മാധ്യമങ്ങൾ രൂക്ഷമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഫീൽഡിലുള്ള മാധ്യമപ്രവർത്തകർക്ക് രോഗഭീഷണിയുണ്ട്. അവർക്ക് പരിശോധന ഉറപ്പാക്കും. മാധ്യമസ്ഥാപനങ്ങൾ പിരിച്ചുവിടലിനും ശമ്പള നിഷേധത്തിനും തയ്യാറാകരുത്. രോഗഭീഷണിക്കിടയിലും വാർത്തശേഖരണം നടത്തുന്ന പ്രാദേശിക ലേഖകരുടെ സേവനം സ്തുത്യർഹമാണ്. അവരുടെ സേവനം തടസ്സപ്പെടാതിരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങളുടെ പരസ്യകുടിശിക നൽകാനായി പി.ആർ.ഡി വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുട്ടികളടക്കമുള്ളവർ പോലും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്ന കാലത്ത് സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരുടെ ഭാഗത്തുനിന്ന് നിസ്സഹകരണം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാലറികട്ട് ഉത്തരവ് ചിലർ കത്തിച്ച് പ്രതിഷേധിച്ചത് മോശം സമീപനമാണ്. തിരുവനന്തപുരം ആർ.സി.സിയിൽ കാൻസർ ചികിത്സക്ക് മുമ്പ് കോവിഡ് പരിശോധന ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
